Flash News

ചുഴലിക്കാറ്റ് ;റഷ്യയില്‍ 11 മരണം



മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലും പരിസരപ്രദേശങ്ങളിലും കനത്ത നാശംവിതച്ച് ആഞ്ഞടിച്ച ചുഴലിക്കൊടുങ്കാറ്റില്‍ 11 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. കുട്ടികള്‍ ഉള്‍പ്പെടെ 50ഓളം പേര്‍ക്കു പരിക്കേറ്റതായി ആരോഗ്യ വിഭാഗം അറിയിച്ചു. കടപുഴകി വീണ മരങ്ങള്‍ പതിച്ചാണ് ഭൂരിപക്ഷം പേരും മരണപ്പെട്ടതെന്ന് അന്വേഷണക്കമ്മിറ്റിയുടെ മോസ്‌കോ ശാഖാ വക്താവ് യുലിയ ഇവാനോവ പറഞ്ഞു. ചുഴലിക്കാറ്റില്‍ നൂറുകണക്കിനു മരങ്ങള്‍ കടപുഴകി വീണതായി റഷ്യന്‍ മേയര്‍ സെര്‍ജി സോബിയാനിന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it