ചുഴലിക്കാറ്റ്: മൂന്നു സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ യുഎസില്‍ മരണസംഖ്യ 43 ആയി

ടെക്‌സസ്: കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ യുഎസിലെ വിവിധ സംസ്ഥാനങ്ങളില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 43 ആയി. കനത്ത വെള്ളപ്പൊക്കവും കൊടുങ്കാറ്റും ഹിമപാതവും സ്ഥിതി വഷളാക്കിയിരിക്കുകയാണ്.
നൂറുകണക്കിന് വീടുകളും വ്യവസായ കേന്ദ്രങ്ങളും തകരുകയും ഗതാഗതമാര്‍ഗങ്ങള്‍ തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. ടെക്‌സസ്, അര്‍കന്‍സാസ്, ലൂസിയാന, ഒക്‌ലഹോമ, മിസ്സിസിപ്പി എന്നീ സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റ് ശക്തമാവാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മിസൂരി, ഒക്‌ലഹോമ, ന്യൂ മെക്‌സിക്കോ എന്നീ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മണിക്കൂറില്‍ 200 മൈലാണ് കാറ്റിന്റെ വേഗം.
ഇല്ലിനോയ്‌സില്‍ രണ്ടു കുഞ്ഞുങ്ങളടക്കം അഞ്ചു പേര്‍ സഞ്ചരിക്കുകയായിരുന്ന കാര്‍ വെള്ളപ്പൊക്കത്തില്‍ പെട്ട് ഒഴുകിപ്പോയി. ഹിമപാതമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് ന്യൂ മെക്‌സിക്കോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
Next Story

RELATED STORIES

Share it