ചുഴലിക്കാറ്റ്: ഫിലിപ്പീന്‍സില്‍ മൂന്നു മരണം

മനില: ഫിലിപ്പീന്‍സില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. നിരവധി പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗത്തിലായിരുന്നു കാറ്റ്‌വീശിയത്. മൂന്നു പേര്‍ മരിച്ചതായാണ് റിപോര്‍ട്ട്. സ്ഥലത്ത് വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. അതേസമയം, ഇന്നലെ രാവിലെയോടെ ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞിട്ടുണ്ട്. 2013ല്‍ വീശിയ ഹയാന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് തീരദേശത്ത് സര്‍ക്കാര്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. 7000ല്‍പരം പേര്‍ക്കായിരുന്നു അന്നു ജീവന്‍ നഷ്ടപ്പെട്ടത്.
Next Story

RELATED STORIES

Share it