kozhikode local

ചുഴലിക്കാറ്റില്‍ വ്യാപക നാശം

നാദാപുരം: മഴയോടൊപ്പമുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ നാദാപുരം മേഖലയില്‍ കനത്ത നാശ നഷ്ടം മരങ്ങള്‍ വീണ് വീടുകളും,വാഹനങ്ങളും തകര്‍ന്നു.പുറമേരി,നാദാപുരം,തൂണേരി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലാണ് തിങ്കളാഴ്ച്ച രാത്രി പതിനൊന്നരയോടെ ചുഴലിക്കാറ്റ് വീശിയത്.പുറമേരി അറാംവെള്ളി ക്ഷേത്ര പരിസരത്തെ കല്ലുള്ളതില്‍ ഇസ്മായിലിന്റെ ഓടിട്ട വീടിന് മുകളില്‍ പ്ലാവും,കവുങ്ങും വീണ് ഇരുനില വീടിന്റെ മുകള്‍ ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു,മരങ്ങള്‍ വീണ് പൊട്ടിയ ഓടുകള്‍ കിടപ്പു മുറിയിലെ കിടക്കയിലടക്കം പതിച്ചു.വീട്ടില്‍ ആളില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.
പുറമേരി പഞ്ചായത്തിലെ ഒന്നാം വര്‍ഡില്‍ മാമത്ത് ബാബുവിന്റെ വീടിന് മുകളില്‍ തെങ്ങ് പൊട്ടി വീണ് ഓടുകള്‍ തകര്‍ന്നു.ആലമ്പാടി ഗിരീശന്റെ വീട്ടുപറമ്പിലെ മരങ്ങളും തെങ്ങുകളും കടപുഴകി വീണു.നാദാപുരം ഗ്രാമ പഞ്ചായത്തിലെ നരിക്കാട്ടേരിയില്‍ പരിസരങ്ങളിലും കാറ്റില്‍ കനത്ത നാശം വിതച്ചു.നരിക്കാട്ടേരിയിലെ പാറക്കെട്ടില്‍ ജാനുവിന്റെ ഓടിട്ട വീടിന് മുകളില്‍ തെങ്ങ് വീണ് വീടിന്റെ മുകള്‍ ഭാഗം പൂര്‍ണമായി നിലം പൊത്തി.വീട്ടുകാര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.കാറ്റടിക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങുന്നതിനിടയിലാണ് തെങ്ങ് വീടിന് മുകളിലേക്ക് പതിച്ചത്.അടുക്കള ഭാഗം ഒഴികെ വീട് പൂര്‍ണ്ണമായി തകര്‍ന്നു.
സമീപത്തെ ചെട്ട്യാം വീട്ടില്‍ നാരായണിയുടെ ഓടിട്ട വീടിന്റെ മുകള്‍ ഭാഗം പുളി മരം വീണ് നൂറിലധികം ഓടുകള്‍ തകര്‍ന്നു.നരിക്കാട്ടേരി സ്—ക്കൂള്‍ പരിസരത്തെ പറമ്പത്ത് ഫൈസലിന്റെ കോണ്‍ക്രീറ്റ് വീടിന് മുകളില്‍ തെങ്ങ് വീണ് സണ്‍ഷെയ്ഡിന് തകരാര്‍ സംഭവിച്ചു.കരയത്ത് ബീയ്യാത്തുവിന്റെ വീടിന് മുകളില്‍ മരം വീണ് കേട് പാടുകള്‍ സംഭവിച്ചു.
നരിക്കാട്ടേരിയില്‍ വീടിന്റെ മുറ്റത്ത് നിര്‍ത്തിയ തെക്കയില്‍ രജീഷിന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 18 ജി 9366 നമ്പര്‍ ഓട്ടോറിക്ഷയും,പാറേമ്മല്‍ വിവേക്,പാറേമ്മല്‍ രാജേഷ് എന്നിവരുടെ മോട്ടോര്‍ ബൈക്കുകളും തകര്‍ന്നു.തുണേരി പഞ്ചായത്തിലെ വെള്ളൂര്‍ കോയിപ്പറ്റ താഴെ ചാത്തുവിന്റെ മണ്‍ കട്ടയില്‍ നിര്‍മ്മിച്ച വീടിന്റെ അടുക്കള ഭാഗം തെങ്ങ് വീണ് തകര്‍ന്നു.
Next Story

RELATED STORIES

Share it