Alappuzha local

ചുഴലിക്കാറ്റില്‍ കൃഷി നശിച്ചു

ഹരിപ്പാട്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ  മഴയിലും ചുഴലിക്കാറ്റിലും കരകൃഷി നശിച്ചു. രണ്ടാം വാര്‍ഡില്‍ മാളീയ്ക്കപ്പറമ്പില്‍  റഈസിന്റെ  കൃഷികളാണ് നശിച്ചത്. ഏത്തവാഴ, പാളയംതോടന്‍, ചെങ്കദളി ഇനങ്ങളില്‍പെട്ട വാഴകൃഷിയും അഞ്ചുമാസത്തോളം പ്രായമുള്ള മരച്ചീനി കൃഷിയുമാണ് നശിച്ചത്. വാഴകള്‍ കുലച്ച പരുവത്തിലുള്ളവയാണ്.  മരച്ചീനികള്‍ കാറ്റിലും മഴയിലും  മറിഞ്ഞു പിഴുതു നശിക്കുകയായിരുന്നു. ഭാഗികമായി പച്ചക്കറികളും  നശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it