palakkad local

ചുള്ളിയാര്‍ ഡാമില്‍ വീണ്ടും മണലെടുപ്പ് വ്യാപകം



പാലക്കാട്: ചുള്ളിയാര്‍ ഡാമില്‍ നിന്ന് ചളിയും മറ്റും നീക്കാന്‍ നല്‍കിയ കരാറിന്റെ മറവില്‍ ഒരിടവേളയ്ക്കുശേഷം ഡാമില്‍ നിന്ന് വ്യാപകമായി മണല്‍ കടത്തുന്നു. ഡാമിന്റെ കിഴക്കന്‍ ഭാഗത്തു വന്‍കുഴികളാക്കിയാണ് മണലെടുപ്പ് നടക്കുന്നത്. ഹൈക്കോടതിയുടെ ഉത്തരവിന്റെ പേരിലാണ് മുന്‍ സര്‍ക്കാര്‍ ചുള്ളിയാറില്‍ നിന്ന് വീണ്ടും മണല്‍ കുഴിച്ചെടുക്കാന്‍ നല്‍കിയ കരാറിനു വിരുദ്ധമായി മണല്‍ കുഴിച്ചെടുക്കുന്നത്. ഡാമില്‍ നിന്ന് ചളിനീക്കാന്‍ സര്‍ക്കാര്‍ കെംഡലിനാണ് കരാര്‍ നല്‍കിയിട്ടുള്ളത്. എന്നാ ല്‍ കെംഡല്‍ തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് കരാര്‍ മറിച്ചു നല്‍കുകയായിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് ഡാമില്‍ നിന്ന് ഇപ്പോളും മണല്‍ ഊറ്റിക്കൊണ്ടിരിക്കുന്നതെന്നാണ് വിവരം. ഡാമില്‍ നിന്ന് മണല്‍ കുഴിച്ചെടുക്കുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്നാണ് ജലസേചന ഉദ്യോഗസ്ഥരുടെ വാദം. എന്നിട്ടും അവിടെ നിന്നും കുഴിയുണ്ടാക്കി മണല്‍ വാരിക്കൊണ്ടിരിക്കുകയാണ്. ഇതു പരിശോധിക്കാന്‍ ഒരു സംവിധാനവും ഏര്‍പ്പെടുത്തിയിട്ടില്ല.ഡാമിനകത്തായതിനാല്‍ പെട്ടെന്നാര്‍ക്കും മണല്‍ കുഴിച്ചെടുക്കുന്ന കാണാനും കഴിയാറില്ല. അടുത്തിടെ ചുള്ളിയാല്‍ ഡാമിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ നടത്തിയ സന്ദര്‍ശനത്തിലാണ് മണല്‍ കുഴിച്ചെടുക്കുന്ന ശ്രദ്ധയില്‍ പെട്ടത്. പത്തും വര്‍ഷം മുമ്പ് അന്നത്തെ ഇടതു സര്‍ക്കാരാണ് മലമ്പുഴ, ചുള്ളിയാര്‍ തുടങ്ങിയ ഡാമുകളില്‍ നിന്നാണ് ചളി നീക്കാന്‍ കെംഡല്ലിന് അനുമതി നല്‍കിയത്. ഇരു ഡാമുകള്‍ക്കും അനുവദിച്ച കരാര്‍ കാലാവധി  അവസാനിച്ചെങ്കിലും ചുള്ളിയാറിലെ കരാറുകാര്‍ ഇപ്പോഴും ചളി നീക്കാന്‍ എന്നപേരില്‍ കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ച് ഡാമിന് ഭീഷണിയുയര്‍ത്തുന്ന തരത്തില്‍ മണ ല്‍ നീക്കിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ 1700 യൂനിറ്റ് മണലാണ് എടുത്തു കൂട്ടിയിട്ടുള്ളത്. ഇതിനു പുറമെ വീണ്ടും മണല്‍ ആഴത്തില്‍ കുഴിച്ചെടുത്തു കൊണ്ടിരിക്കുന്നുമുണ്ട്. ഇതു സംബന്ധിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ ജില്ലാ കലക്ടറേയും ജലസേചന വകുപ്പ് ഉദേ്യാഗസ്ഥരെയും വകുപ്പ് മന്ത്രിയെയും വിവരം ധരിപ്പിച്ചുവെങ്കിലും ഇവരാരും പ്രതികരിക്കാന്‍ തയാറായിട്ടില്ല.  ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കാന്‍  ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. ഇതിനെതിരേ ഏര്‍ത് വാച്ച് കേരള നിയമനടപടിക്കൊരുങ്ങുകയാണ്.
Next Story

RELATED STORIES

Share it