kannur local

ചുറ്റുമതിലില്ല; അപകടഭീതിയില്‍ അങ്കണവാടി

ചെറുപുഴ: പാതയോരത്ത് പ്രവര്‍ത്തിക്കുന്ന ചെറുപുഴ മച്ചിയിലില്‍ അങ്കണവാടിക്ക് ചുറ്റുമതിലില്ല. സ്വന്തമായി 25 സെന്റ് സ്ഥലമുണ്ടെങ്കിലും മൂന്നുതവണ പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടും ചുറ്റുമതില്‍ കെട്ടാന്‍ സാധിച്ചിട്ടില്ല. തിരക്കേറിയ ചെറുപുഴ-പയ്യന്നൂര്‍ റോഡിനു സമീപമാണ് അങ്കണവാടി സ്ഥിതിചെയ്യുന്നത്. ഇതിനാല്‍ അപകടഭീതിയിലാണ് അധ്യാപകരും കുട്ടികളും രക്ഷിതാക്കളും. ഇവിടെ 22 കുട്ടികള്‍ പഠിക്കുന്നുണ്ട്. പഞ്ചായത്ത് ഭരണസമിതിയിലെയും  സമീപവാസികളിലെയും ചിലരുടെ ഇടപെടലാണ് മതില്‍ നിര്‍മാണം വൈകാന്‍ കാരണമെന്നാണ് ആക്ഷേപം. കുട്ടികള്‍ പുറത്തിറങ്ങി ഓടാതിരിക്കാന്‍ അങ്കണവാടിയുടെ കതക് പൂട്ടിയിടുകയാണു പതിവ്. എന്നാല്‍, ശുചിമുറി പുറത്താണ്.
Next Story

RELATED STORIES

Share it