kozhikode local

ചുരത്തില്‍ വാഹന പാര്‍ക്കിങ് നിരോധനം ഇന്ന് മുതല്‍



കോഴിക്കോട്: കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന എന്‍എച്ച് 766ലെ അടിവാരം മുതല്‍ ലക്കിടി വരെ വാഹന പാര്‍ക്കിങിന് ഇന്ന് മുതല്‍ നിരോധനം. ചുരത്തിലെ ഒമ്പതാം വളവില്‍ വ്യൂ പോയിന്റില്‍ നിന്ന് അരകിലോമീറ്റര്‍ അകലെ ലക്കിടിയില്‍ വാഹന പാര്‍ക്കിങിനായി സ്ഥലം സജ്ജമാക്കിയിട്ടുണ്ട്. ചുരത്തിന്റെ ഭംഗി ആസ്വദിക്കാന്‍ വ്യൂപോയിന്റിലേക്ക് സഞ്ചാരികള്‍ക്ക് നടന്നുവരാം. ചുരത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി മാലിന്യ നിക്ഷേപം തടയല്‍, പരസ്യ ബോര്‍ഡുകള്‍, അനധികൃത നിര്‍മാണം എന്നിവ ഒഴിവാക്കല്‍, റോഡ് സുരക്ഷ എന്നിവക്കുള്ള കര്‍ശന നിര്‍ദേശം ജില്ലാ കലക്ടര്‍ യു വി ജോസ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നേരത്തെ നല്‍കിയിരുന്നു.ഭാരം കൂടിയതും അനുവദനീയമായ ഭാരത്തിലും കൂടുതല്‍ കയറ്റി വരുന്ന വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പും പോലിസും ചേര്‍ന്ന് പരിശോധിക്കും. കൂടാതെ ചുരത്തില്‍ വാഹനങ്ങള്‍ക്ക് അമിതവേഗത നിയന്ത്രിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ യു വി ജോസ് അറിയിച്ചു.  യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍മാരായ പി പി കൃഷ്ണന്‍ കുട്ടി, എന്‍ കെ അബ്രഹാം, താമരശ്ശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖ്, ആര്‍ടിഒ സി ജെ പോള്‍സണ്‍, പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് നന്ദകുമാര്‍, പൊതുമരാമത്ത് അസി. എന്‍ജിനീയര്‍ എം പി ലക്ഷമണന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it