kozhikode local

ചുരത്തില്‍ ലോറി കുടുങ്ങി ; രണ്ടു മണിക്കൂര്‍ ഗതാഗത തടസ്സം



താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ചരക്കു ലോറി കുടുങ്ങി രണ്ട് മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. ചുരം ഏഴാവളവില്‍ വൈകുന്നേരം അഞ്ചരയോടെയാണ് ലോറി കുടുങ്ങിയത്. ഇതോടെ വലിയ വാഹനങ്ങള്‍ക്ക് കടന്നു പോവാന്‍ സാധിക്കാതെയായതോടെ ഇരു പുറങ്ങളിലും വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. താമരശ്ശേരിയില്‍ നിന്ന് പോലിസും ചുരം സംരക്ഷണ സമിതിയും എത്തി ഗതാഗത തടസ്സം നീക്കാന്‍ ഏറെ പാടുപെട്ടു. രാത്രി ഏഴരയോടെ ഗതാഗതം ഭാഗികമായി പുനസ്ഥാപിക്കാന്‍ കഴിഞ്ഞു. വെള്ളവും ഭക്ഷമവും കിട്ടാതെ കുട്ടികളും വൃദ്ധരുമടങ്ങുന്ന യാത്രക്കാര്‍ ഏറെ ദുരിതത്തിലായി.
Next Story

RELATED STORIES

Share it