wayanad local

ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറി കുടുങ്ങി; നാലുമണിക്കൂര്‍ ഗതാഗത തടസ്സം

താമരശ്ശേരി: വയനാട് ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറി കുടുങ്ങി നാലു മണിക്കൂറിലധികം ഗതാഗത തടസ്സം. ഇന്നലെ വൈകീട്ട് മൂന്നോടെ ചുരം എട്ടാവളവിലാണ് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ കുടുങ്ങിയത്.
ആക്‌സില്‍ തകരാറായതാണ് ലോറി കുടുങ്ങാന്‍ കാരണം. ഇതോടെ ഇരുപുറങ്ങളിലും ആംബുലന്‍സടക്കമുള്ള വാഹനങ്ങള്‍ കുടുങ്ങി.
ഏറെ പണിപ്പെട്ടാണ് ആംബുലന്‍സും ചെറുവാഹനങ്ങളും കടത്തിവിട്ടത്. താമരശ്ശേരിയില്‍ നിന്നു ട്രാഫിക് പോലിസും ചുരം സംരക്ഷണ സമിതി അംഗങ്ങളും എത്തി ഏറെ പണിപ്പെട്ടാണ് രാത്രി ഏഴോടെ വാഹനങ്ങള്‍ വണ്‍വേയായി കടത്തിവിട്ടത്. രാവിലെ കെഎസ്ആര്‍ടിസി ബസ്സും ചുരത്തില്‍ കുടുങ്ങിയിരുന്നു. വയനാട്ടിലേക്കുള്ള പല യാത്രക്കാരും കുട്ടികളെയും സ്ത്രീകളെയും കൊണ്ട് ലക്കിടിയിലേക്ക് കാല്‍നടയായി യാത്ര തിരിക്കേണ്ടി വന്നു.
Next Story

RELATED STORIES

Share it