kozhikode local

ചുരത്തിലെ പാര്‍ക്കിങ് : കലക്ടറുടെ നിര്‍ദേശം കടലാസില്‍; ഉത്തരവിന് പുല്ലുവില



താമരശ്ശേരി: വയനാടന്‍ ചുരത്തില്‍  വാഹന പാര്‍ക്കിങിനു നിരോധനമേര്‍പ്പെടുത്തി കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവിനു പുല്ലു വില.കഴിഞ്ഞ ഒന്നാം തിയ്യതി മുതല്‍ അടിവാരം മുതല്‍ ലക്കിടി വരെയാണ് വാഹന പാര്‍ക്കിങ് നിരോധിച്ചു കൊണ്ട് ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.എന്നാല്‍ അന്നും തുടര്‍ ദിവസങ്ങളിലും ഈ ഉത്തരവ് നടപ്പാക്കാനോ അനുസരിക്കാനോ ആരും തയ്യാറായില്ലെന്നു മാത്രമല്ല വന്‍ വാഹന പാര്‍ക്കിങാണ് വ്യൂപോയിന്റില്‍ അനുഭവപ്പെട്ടത്.കഴിഞ്ഞ 31ന്്് ജില്ലാ കലക്ടര്‍ യു വി ജോസ് വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥ,ജന പ്രതിനിധി യോഗത്തിലാണ് ചുരത്തിലെ വിവധ വിഷയങ്ങള്‍ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.ചുരത്തിന്റെ ഭംഗി ആസ്വദിക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ചുരത്തില്‍ നിര്‍ത്തിയിടുന്നതിനാല്‍ പലപ്പോഴും ഗതാഗത തടസ്സത്തിനും മറ്റും കാരണമായിരുന്നു. ഇതിനു പരിഹാരമാവുക എന്ന ലക്ഷ്യമായിരുന്നു നിര്‍ദ്ദേശങ്ങള്‍.അമിതമായി ഭാരം കയറ്റിവരുന്ന വാഹനങ്ങളെ പോലീസും വാഹന വകുപ്പും പരിശോധിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. സഞ്ചാരികളുടെ വാഹനങ്ങള്‍ വ്യൂപോയിന്റിനു മുകളില്‍ ലക്കിടിയില്‍ പാര്‍ക്കിങ് ചെയ്യണമെന്നും തീരുമാനിച്ചിരുന്നു.ഇതിനു പുറമെ അമിത വേഗത,മാലിന്യ നിക്ഷേപം തടയല്‍,പരസ്യ ബോര്‍ഡുകള്‍, അനധികൃത നിര്‍മാണം തുടങ്ങിയവക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കാനായിരുന്നു നിര്‍ദ്ദേശം.
Next Story

RELATED STORIES

Share it