palakkad local

ചുമതല ഏറ്റെടുക്കാന്‍ ആരുമില്ല; കേന്ദ്രസേനയ്ക്ക് സൗകര്യമൊരുക്കാനാവാതെ ഉദ്യോഗസ്ഥര്‍ വിയര്‍ക്കുന്നു

അഗളി: തിരഞ്ഞെടുപ്പ് സുരക്ഷക്ക് എത്തിയ കേന്ദ്രസേന പഞ്ചായത്തിന് തലവേദനയായി. ഇവരെ താമസിപ്പിക്കാനും അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും പഞ്ചായത്തുകള്‍ വന്‍തുക ചെലവഴിക്കേണ്ടിവരും.
എന്നാല്‍ ഇത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട മേലധികാരികളില്‍നിന്ന് പഞ്ചായത്തിന് ലഭിച്ചിട്ടുമില്ല. അഗളി പഞ്ചായത്ത് കമ്യുണിറ്റി ഹാളില്‍ 85 കേന്ദ്രസേനാഅംഗങ്ങളാണ് ഞായറാഴ്ച എത്തിയത്. ഇവര്‍ക്ക് വേണ്ട വെള്ളം, വെളിച്ചം കക്കൂസ്, ഫാന്‍ എന്നിവയെല്ലാം ഒരുക്കാന്‍ അഗളി എസ് ഐ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ശുദ്ധജല ദൗര്‍ലഭ്യം നേരിടുന്ന ഇവിടെ ടാങ്കറില്‍ വെള്ളം എത്തിക്കണം.
അഗളി എല്‍ പി സ്‌കൂളില്‍ തങ്ങുന്ന കേന്ദ്രസേനക്കു മാത്രം ഒരു ദിവസം10,000 ലിറ്റര്‍ വെള്ളം വേണം. അതേപോലെ പഞ്ചായത്തിലും വേണ്ടി വരും. ഇതിന്റെയൊക്കെ ചുമതല ആര്‍ക്കെന്നറിയാന്‍ സെക്രട്ടറി പലക്കാട് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറെ വിളിച്ചെങ്കിലും മണ്ണാര്‍ക്കാട് തഹസില്‍ദാരെ വിളിക്കണമെന്നാണ് മറുപടി ലഭിച്ചത്. തഹസില്‍ദാരെ വിളിച്ചപ്പോള്‍ വില്ലേജ് ഓഫീസറെ ബന്ധപ്പെടാന്‍ അറിയിച്ചു.
എന്നാല്‍ ഇതേക്കുറിച്ച് അറിയില്ലെന്നാണ് വില്ലേജ് ഓഫീസറുടെ മറുപടി. അഗളിയില്‍ മാവോയിസ്റ്റ് ഭീഷണി ഉള്ളതിനാലാണ് കേന്ദ്രസേനയെ ഇറക്കിയത്. ഒടുവില്‍ കേന്ദ്ര സേനക്ക് സൌകര്യമൊരുക്കാനുള്ള ചുമതല ഏറ്റെടുക്കാന്‍ ആരുമില്ലാത്ത അവസ്ഥാണ് ഇപ്പോഴുള്ളത്.
Next Story

RELATED STORIES

Share it