malappuram local

ചുമട്ടു തൊഴിലാളികള്‍ ഇരട്ടി കൂലി വാങ്ങിയെന്ന പ്രചാരണം അടിസ്ഥാനരഹിതം

തിരൂരങ്ങാടി: വെഞ്ചാലിയില്‍ നെല്ല് കയറ്റുന്നതിന് ചുമട്ടു തൊഴിലാളികള്‍ ഇരട്ടിക്കൂലി വാങ്ങിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതവും സമൂഹ മധ്യത്തില്‍ തൊഴിലാളികളെ കരിതേക്കാനുള്ള ഗൂഢ നിക്കത്തിന്റെ ഭാഗമാണെന്നും ചെമ്മാട്  ചുമട്ടു തൊഴിലാളി ഐക്യ ട്രേഡ് യൂനിയന്‍ സംയുക്ത സമിതി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞവര്‍ഷത്തെ കൂലിയേക്കാള്‍ 50 പൈസ മാത്രമാണ് ഇത്തവണ അധികമായി നല്‍കിയത്. കര്‍ഷകരും ചുമട്ടു തൊഴിലാളികളും കൃഷിഭവന്‍ ഉദ്യോഗസ്ഥരും ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഈ വര്‍ഷം 35രൂപ 50പൈസയായി തീരുമാനിച്ചത്. ഇക്കാര്യം കര്‍ഷക്കരും അംഗീകരിച്ചതാണ്.  കഴിഞ്ഞ എട്ട് വര്‍ഷം തുടര്‍ച്ചയായി വെഞ്ചാലിയില്‍ നിന്ന് നെല്ല് കയറ്റുന്നത് ചെമ്മാട്ടെ ചുമട്ടു തൊഴിലാളികളാണ്. തുടക്കത്തില്‍ 30 രൂപയും തുടര്‍ന്നുള്ള ഓരോ വര്‍ഷവും ചെറിയ വര്‍ധനവിലൂടെ കഴിഞ്ഞ വര്‍ഷം 35 രൂപയാണ് തൊഴിലാളികള്‍ക്ക് ലഭിച്ചത്. കേവലം 50 പൈസമാത്രമാണ് ഇത്തവണ വര്‍ധിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 30 ടണ്‍ നെല്ല് കയറ്റിയത്.
ടൗണിലെ ചുമട്ട് പണിയേക്കാള്‍ നെല്ല് കയറ്റുന്നതിന് ഒരു ചാക്കിന്‍മേല്‍ തന്നെ മുന്ന് പണിയാണ് വരുന്നത്. മേഖലയില്‍ ക്ഷേമനിധി ബോര്‍ഡ് നിലവിലുള്ളതും 50 കിലോക്ക് മുകളിലുള്ള ചാക്ക് കയറ്റുന്നതിന് ബോര്‍ഡിന്റെ അനുമതി ഇല്ലാത്തതുമാണ്. രാവിലെ 6 മുതല്‍ വെക്കുന്നേരം 6 വരെയാണ് തൊഴിലാളികള്‍ക്കു നിശ്ചയിച്ച ജോലി സമയം. ഇതുനു ശേഷം വരുന്ന ജോലിക്ക് ഓവര്‍ ടൈം കണക്കാക്കി വര്‍ധിച്ച കൂലി നല്‍കേണ്ടതുമാണ്. വര്‍ധിച്ച കൂലിക്ക് പുറമെ തൊഴിലുടമ 27 ശതമാനം ലെവി ക്ഷേമനിധി ബോര്‍ഡിന് അടക്കേണ്ടതുമാണ്. വസ്തുത ഇതാണെന്നിരിക്കെ ഇത്തരം പ്രചാരണത്തില്‍ വഞ്ചിതരാവരുതെന്ന് സമിതി അറിയിച്ചു.
Next Story

RELATED STORIES

Share it