Flash News

ചുംബനത്തെരുവ്;ആക്രമണത്തില്‍ പോലിസിന്റെ പങ്ക് പുറത്ത്

ചുംബനത്തെരുവ്;ആക്രമണത്തില്‍ പോലിസിന്റെ പങ്ക് പുറത്ത്
X
chumbanatheruv4



കോഴിക്കോട്: ഞാറ്റുവേല പ്രവര്‍ത്തകരുടെ ചുംബനത്തെരുവ് പരിപാടിയെ അക്രമിച്ച ഹനുമാന്‍സേന പ്രവര്‍ത്തകര്‍ക്കൊപ്പം മഫ്തിയിലുള്ള പോലിസുകാരുമുണ്ടായിരുന്നതായി തെളിവുകള്‍ പുറത്ത്. ഒരുമാധ്യമം പ്രസിദ്ധീകരിച്ച ഫോട്ടോയിലാണ് മഫ്തിയിലുള്ള പോലിസുകാരെ തിരിച്ചറിഞ്ഞിരിക്കുന്നത്. ഹനുമാന്‍സേന കുറുവടിയുമായി എത്തിയാണ് ഞാറ്റുവേല പ്രവര്‍ത്തകരെ നേരിട്ടത്. chumbanatheruv1



ഇവര്‍ക്കൊപ്പം മഫ്തിയിലുള്ള പോലിസുകാരും സ്ത്രീകളുള്‍പ്പെടുന്ന പ്രതിഷേധക്കാരെ മര്‍ദ്ദിക്കുകയായിരുന്നു. കൂടാതെ ഭിന്നശേഷിയുള്ള കവിയും ഞാറ്റുവേല പ്രവര്‍ത്തകനുമായ അജിത് പച്ചാടനെ ഹനുമാന്‍സേനക്കാര്‍ ആക്രമിക്കുന്നതും മഫ്തിയിലുള്ള പോലിസുകാര്‍ കണ്ടുനില്ക്കുന്നതും ഫോട്ടോകളില്‍ വ്യക്തം.



chumbanatheruv3



Next Story

RELATED STORIES

Share it