malappuram local

ചീര്‍പ്പിങ്ങല്‍ പാലം നിര്‍മാണം പുരോഗമിക്കുന്നു

തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിനെയും പരപ്പനങ്ങാടി നഗരസഭയെയും ബന്ധിപ്പിച്ച് പുതുതായി അനുവദിച്ച ചീര്‍പ്പിങ്ങല്‍ പാലത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുന്നു. പാലത്തിനായി കഴിഞ്ഞ ബജറ്റില്‍ ഏഴ് കോടി രൂപ അനുവദിച്ചിരുന്നു. 6.30 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഇതേ തുടര്‍ന്നാണ് പാലത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ ആരംഭിച്ചത്.
25.32 മീറ്റര്‍ നീളവും ഏഴരമീറ്റര്‍ വീതിയും രണ്ട് ഭാഗത്തും ഒന്നരമീറ്റര്‍ വീതിയുള്ള നടപ്പാതയാണ് പാലത്തിനുണ്ടാവുക. ഇരുഭാഗത്തായി 390 മീറ്റര്‍ അപ്രോച്ച് റോഡുമുണ്ടാകും. ഇപ്പോള്‍ അപ്രോച്ച് റോഡിനായി ഇരുഭാഗങ്ങിലും കോണ്‍ഗ്രീറ്റ് ഭിത്തികള്‍ നിര്‍മിക്കുന്നതിനുള്ള പ്രവൃത്തികളാണ് നടക്കുന്നത്. സ്ഥലം എംഎല്‍എ കൂടിയായ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ ശ്രമഫലമായാണ് പാലം അനുവദിച്ചതും ഫണ്ട് വകയിരുത്തി പ്രവൃത്തികള്‍ ആരംഭിച്ചതും.
നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ നാലുഭാഗത്തും വെളളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ചീര്‍പ്പിങ്ങല്‍ കാളംതിരുത്തി പ്രദേശത്തുകാര്‍ക്ക് ഏറെ ഗുണകരമാണ് ഈ പാലം.
Next Story

RELATED STORIES

Share it