wayanad local

ചീരാല്‍ ഗവ. സ്‌കൂളില്‍ കയറിയാല്‍ സാമൂഹികവിരുദ്ധര്‍ കുടുങ്ങും

ചീരാല്‍: ചീരാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സാമൂഹികവിരുദ്ധ ശല്യം രൂക്ഷമായപ്പോള്‍ പ്രതിവിധിയുമായി വിദ്യാര്‍ഥികള്‍ തന്നെ രംഗത്തിറങ്ങി. സ്വന്തമായി സ്വരൂപിച്ച തുക ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ സ്‌കൂളിന് ചുറ്റം അഞ്ചു സിസിടിവി കാമറകള്‍ സ്ഥാപിച്ചു. ഒരുപക്ഷേ, സംസ്ഥാനത്ത് ആദ്യമായിട്ടായിരിക്കാം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ സിസിടിവി കാമറ സ്ഥാപിക്കുന്നത്.
നൈറ്റ് വാച്ച്മാനും ചുറ്റുമതിലും ഇല്ലാത്ത സ്‌കൂളില്‍ പൊതുമുതല്‍ സംരക്ഷണത്തിന് ഏറെ സഹായകമാവും കാമറ. പ്ലസ്ടുവിന് പഠിക്കുന്ന ദിന്‍ജു നാസറിന്റെയും അനുരാജിന്റെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സിസിടിവി സംവിധാനം സ്‌കൂളിനു സമര്‍പ്പിക്കുന്നതിന്റെ ഉദ്ഘാടനം, വിദ്യാര്‍ഥികളുടെ യാത്രയയപ്പ് യോഗത്തോടനുബന്ധിച്ച് നാളെ ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു മനോജ് നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ വി ടി ബേബി മുഖ്യപ്രഭാഷണം നടത്തും. പിടിഎ പ്രസിഡന്റ് കെ വി ശശിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പി എ അബ്ദുല്‍ നാസര്‍, സുരേഷ് ബാബു, മല്ലിക സോമശേഖരന്‍, പി കെ വര്‍ഗീസ്, ഗോപാലകൃഷ്ണന്‍ തച്ചങ്ങാട്ട്, എന്‍ സിദ്ദീഖ്, പി ടി മുഹമ്മദ് സുബൈര്‍, മണി പൊന്നോത്ത് സംസാരിക്കും.
Next Story

RELATED STORIES

Share it