wayanad local

ചീയമ്പം 73 കോളനിയില്‍ 'വാടി' പദ്ധതി തുടങ്ങി

പുല്‍പ്പള്ളി: നബാര്‍ഡിന്റെ ധനസഹായത്തോടെ പൂതാടി ഗ്രാമപ്പഞ്ചായത്തിലെ ചീയമ്പം 73 കോളനിയില്‍ അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് വാടി പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
പുത്തൂര്‍വയല്‍ സ്വാമിനാഥന്‍ ഗവേഷണകേന്ദ്രമാണ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. കോളനിയിലെ മണ്ണ്, ജല ജൈവസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, പ്രദേശത്ത് അനുയോജ്യമായ സ്ഥലങ്ങളില്‍ കൃഷി വ്യാപനം, ഇതിനാവശ്യമായ ജൈവവളങ്ങളും നടീല്‍വസ്തുക്കളും ലഭ്യമാക്കുക, മുഴുവന്‍ കുടുംബങ്ങള്‍ക്കും പണിയായുധങ്ങള്‍ നല്‍കുക, കാര്‍ഷിക വിളകളുടെ മൂല്യവര്‍ധനവുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സാങ്കേതിക പരിശീലനം നല്‍കുക, പശുവളര്‍ത്തല്‍, ആടുവളര്‍ത്തല്‍ പ്രോല്‍സാഹനം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. 302 കുടുംബങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി അദ്യവര്‍ഷം നടീല്‍വസ്തുക്കള്‍ നല്‍കുന്നതിനോടൊപ്പമുള്ള ജൈവവളം വിതരണം ചെയ്തു. ഡോ. എന്‍ അനില്‍കുമാര്‍ പദ്ധതി വിശദീകരണവും അവലോകനവും നടത്തി. ഗ്രാമപ്പഞ്ചായത്ത് മെംബര്‍ പ്രിയ അധ്യക്ഷത വഹിച്ചു. ജൈവവളങ്ങളുടെ വിതരണോദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സുമി അപ്പി നിര്‍വഹിച്ചു. ലിജോ തോമസ് പദ്ധതി വിശദീകരിച്ചു. ഊരുമൂപ്പന്‍ ബോളന്‍, വി വി ഭാസ്‌കരന്‍, അപ്പി ബോളന്‍, ഗോപാലന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it