Flash News

ചീഫ് സെക്രട്ടറിമാര്‍ക്ക് സുപ്രിംകോടതി നോട്ടീസ്‌



ന്യൂഡല്‍ഹി: സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാര്‍ അധികാരം ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാണിച്ച് നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ സംസ്ഥാന കേന്ദ്രഭരണപ്രദേശങ്ങളിലെ  ചീഫ് സെക്രട്ടറിമാര്‍ക്ക് സുപ്രിംകോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ഡി വൈ ചന്ദ്രചൂഢ്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയെ ബെഞ്ചിന്റെതാണ് നടപടി.  ക്രിമിനല്‍ നടപടി ക്രമം (സിആര്‍പിസി) അധ്യായം എട്ട് പ്രകാരം സ്‌പെഷ്യല്‍  എക്‌സിക്യൂട്ടീവ് മജ്‌സ്‌ട്രേറ്റിന് നല്‍കുന്ന പ്രത്യേക അധികാരം ദുരുപയോഗം ചെയ്യുന്നതും നിയമത്തിനപ്പുറമുള്ള അധികാരം ഉപയോഗിക്കുന്നതായും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുകള്‍  അധികാരം ഉപയോഗിച്ച് പൗരന്‍മാരുടെ ഭരണഘടന അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നുണ്ടെന്നും വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. സിആര്‍പിസി  അധ്യായം  എട്ട് പ്രകാരം സമാധാനം സംരക്ഷിക്കുന്നതിനുള്ള അധികാരം മാത്രമാണ് എക്‌സിക്യൂട്ടീവ്  മജിസ്‌ട്രേറ്റുകള്‍ക്ക് നല്‍കുന്നത്. 2009ലെ പ്രവീണ്‍ വികാസ് കുമാര്‍, സെഷ്യല്‍ മജിസ്‌ട്രേറ്റ് കേസിലെ  വിധി  ചൂണ്ടിക്കാണിച്ചാണ് ഹരജിക്കാരന്‍ സുപ്രിംകോടതിയെ സമീപിച്ചത്. 2009ല്‍ മുംബൈ ഹൈക്കോടതി ജഡ്ജിയായിരുന്ന ബിലാല്‍  ബാസക്കിന് മുന്നില്‍ വന്ന പ്രവീണ്‍കുമാര്‍ സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കേസില്‍ നിരപരാധികളായ രണ്ട് പേര്‍ക്കെതിരെ അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്  ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍,  ഇതിനെതിരേ സമര്‍പ്പിച്ച ഹരജിയില്‍  മജിസ്‌ട്രേറ്റിന് വ്യക്തികളെ തടഞ്ഞുവയ്ക്കാനോ അറ—സ്റ്റ്  ചെയ്യാനോ കഴിയില്ലെന്നും കാരണം കാണിക്കല്‍  നോട്ടീസ് നല്‍കുന്നതിനും  അന്വേഷണം നടത്താനും മാത്രമേ  അധികാരമുള്ളൂവെന്നും ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. വിഷയത്തില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് സമഗ്രമായ അറിവ് നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സുപ്രിംകോടതിയില്‍ സ്‌പെഷല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുകളുടെ അധികാര ദുര്‍വിനിയോഗം ചോദ്യം ചെയ്ത് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it