Flash News

ചീഫ് ജസ്റ്റിസ് സ്ഥാനമൊഴിയുന്നത് വരെ അദ്ദേഹത്തിന്റെ ബെഞ്ച് മുന്‍പാകെ ഹാജരാവില്ലെന്ന് കപില്‍ സിബല്‍

ചീഫ് ജസ്റ്റിസ് സ്ഥാനമൊഴിയുന്നത് വരെ അദ്ദേഹത്തിന്റെ ബെഞ്ച് മുന്‍പാകെ ഹാജരാവില്ലെന്ന് കപില്‍ സിബല്‍
X


ന്യൂഡല്‍ഹി: ആരോപണ വിധേയനായ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്ഥാനത്ത് നിന്ന് ഒഴുയുന്നത് വരെ അദ്ധേഹത്തിന്റെ ബെഞ്ച് മൂന്‍പാകെ കേസ് വാദിക്കില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍. തന്റെ തൊഴിലിന്റെ ഉയര്‍ന്ന നിലവാരം കാത്തുസൂക്ഷിക്കാനാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും കപില്‍ സിബല്‍ പറഞ്ഞു. ദീപക് മിശ്ര വിരമിക്കുന്നത് വരെ അദ്ദേഹത്തിന്റെ ഒന്നാം നമ്പര്‍ കോടതിയില്‍ ഹാജരാവില്ല.

ചീഫ് ജസ്റ്റിസ് പദവിയില്‍ ഇരിക്കുന്ന ഒരാളെ സംബന്ധിച്ച് ഇത്രയധികം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും നിഷ്പക്ഷത പാലിക്കാന്‍ അദ്ദേഹം തയ്യാറാകാത്തത് നീതിക്ക് നിരക്കാത്തതാണ്. ദീപക് മിശ്ര വിരമിക്കുന്നത് വരെയോ, അല്ലെങ്കില്‍ വിഷയത്തില്‍ അന്വേഷണം ആരംഭിക്കുകയോ, അദ്ദേഹം സ്വയം പിന്‍മാറുകയൊ ചെയ്യുന്നത് വരെ താന്‍ ചീഫ് ജസ്റ്റിസിന്റെ മുന്‍പാകെ കേസ് വാദിക്കില്ലെന്നാണ് സിബല്‍ വ്യക്തമാക്കിയത്. തൊഴിലിന്റെ നിലവാരം നിലനിര്‍ത്തണമെന്ന് വിശ്വസിക്കുന്നവരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ പി ചിദംബരം അടക്കമുള്ള മുതിര്‍ന്ന ചില കോണ്‍ഗ്രസ് നേതാക്കല്‍ ഒപ്പിടാതിരുന്നത് ചിദംബരം ഉള്‍പ്പെടെയുള്ളവരുടെ കേസുകള്‍ ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലുള്ളതിനാലാണെന്നും സിബല്‍ ആരോപിച്ചു. ചിദംബരത്തിന് വേണ്ടി ഹാജരാകുന്നത് താനാണെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരാവാന്‍ സാധിക്കാത്തതിനാല്‍ അദ്ദേഹത്തിന് വലിയ നഷ്ടമുണ്ടാകുമെന്ന് തനിക്കറിയാമെന്നും കപില്‍ സിബല്‍ പറഞ്ഞു.
ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ഉള്‍പ്പെടുന്ന കേസുകളും ബാബരി മസ്ജിജ് കേസില്‍ സുന്നി വഖ്ഫ് ബോര്‍ഡിനു വേണ്ടിയും ഹാജരാകുന്നത് കപില്‍ സിബലാണ്.

ഈ കേസുകള്‍ സുപ്രിംകോടതിയിലെ ഒന്നാം നമ്പര്‍ കോടതിയായ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുന്‍പാകെയാണുള്ളത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജെയ്ഷാ, ദി വയര്‍ വാര്‍ത്താ പോര്‍ട്ടലിനെതിരെ നല്‍കിയ അപകീര്‍ത്തി കേസ് അടക്കമുള്ളതിലും കപില്‍ സിബലാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുന്‍പാകെ ഹാജരായികൊണ്ടിരുന്നത്. ഈ കേസുകളില്‍ ഇനി അദ്ദേഹത്തിന്റെ സഹ പ്രവര്‍ത്തകര്‍ ഹാജരാവുമെന്നും സിബല്‍ വ്യക്തമാക്കി.
ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസിന്റെ അര്‍ഹത തീരുമാനിക്കാനുള്ള ഒരു വിധ ജുഡീഷ്യല്‍ അധികാരവും ഉപരാഷ്ട്രപതിക്കില്ലെന്ന് കപില്‍ സിബല്‍ വ്യക്തമാക്കി. ജഡ്ജ്‌സ് (അന്വേഷണ) നിയമ (ജഡ്ജ്‌സ് എന്‍ക്വയറി ആക്ട്) പ്രകാരം രൂപീകരിക്കുന്ന ഒരു സമിതിക്കാണ് ഇതു സംബന്ധിച്ച തീരുമാനം എടുക്കാനുള്ള അധികാരമുള്ളത്. ഉപരാഷ്ട്രപതി എം വെങ്കയ്യ നായ്ഡുവിന് നിയപരിപാലനാധികാരമില്ല. ഇംപീച്ച്‌മെന്റ് പ്രമേയത്തിന്റെ മെറിറ്റ് തീരുമാനിക്കാന്‍ അ്‌ദ്ദേഹത്തിനാവില്ല. നടപടിക്രമങ്ങള്‍ തീരുമാനിക്കാന്‍ മാത്രമെ അദ്ദേഹത്തിനാവു. ജഡ്ജ്‌സ് (അന്വേഷണം) ആക്ട് അനുസരിച്ച് 50 രാജ്യസഭാ അംഗങ്ങള്‍ ഒപ്പുവെച്ച ഇംപീച്ച്‌മെന്റ് പ്രമേയം തള്ളാനോ സ്വീകരിക്കാനോ മാത്രമെ ഉപരാഷ്ട്രപതിക്ക് അധികാരമുള്ളു.  50 അംഗങ്ങള്‍ ഒപ്പുവെച്ചില്ലെങ്കില്‍ മാത്രമെ ഉപരാഷ്ട്രപതിക്ക് പ്രമേയം തള്ളാനാവു. പ്രമേയത്തിന്റെ മെറിറ്റ് തീരുമാനിക്കുന്നതിനായി ജഡ്ജ്്‌സ് അന്വേഷണ കമ്മിറ്റിക്ക് വിടാന്‍ മാത്രമെ അദ്ദേഹത്തിന് സാധിക്കൂവെന്നും കപില്‍ സിബല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it