Flash News

പ്രധാനമന്ത്രി നിയമമന്ത്രിയുമായി സംസാരിച്ചു, ചീഫ് ജസ്റ്റിസിന്റെ വാര്‍ത്താസമ്മേളനം മാറ്റി

ന്യൂഡല്‍ഹി : സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ കോടതി നിറുത്തിവച്ച് വാര്‍ത്താസമ്മേളനം നടത്തി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നിയമമമന്ത്രിയുമായി സംസാരിച്ചു കാര്യങ്ങള്‍ വിലയിരുത്തി. അതേസമയം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നടത്തുമെന്നറിയിച്ച വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് മിശ്ര മാധ്യമങ്ങളെ കാണുമെന്നാണ്് ലഭിച്ച വിവരമെങ്കിലും വാര്‍ത്താസമ്മേളനം നടത്താതെ ജസ്റ്റിസ് കോടതി നടപടികളിലേക്ക് കടക്കുകയായിരുന്നു.
സുപ്രീംകോടതി പ്രവര്‍ത്തനം കുത്തഴിഞ്ഞുവെന്നാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ത്തന്നെ അപൂര്‍വമായ സംഭവമാണിതെന്ന് വിലയിരുത്തപ്പെടുന്നു.
Next Story

RELATED STORIES

Share it