ചീഫ് ജസ്റ്റിസിന്റെ വിതുമ്പലിനു പിന്നില്‍

ചീഫ് ജസ്റ്റിസിന്റെ വിതുമ്പലിനു പിന്നില്‍
X


IMTHIHAN-SLUG-352x300ജുഡീഷ്യറിയുടെ മേല്‍ കുമിഞ്ഞു കൂടിയിരിക്കുന്ന അമിത ഭാരം ലഘൂകരിക്കാന്‍ ജഡ്ജിമാരെ നല്‍കി സഹായിക്കണമെന്നു ചീഫ് ജസ്റ്റിസ് പ്രധാന മന്ത്രിയോടാവശ്യപ്പെട്ടിരിക്കുന്നു. ഈ ആവശ്യം ഉന്നയിക്കുന്നതിനിടെ വികാരം നിയന്ത്രിക്കാനാവാതെ സ്വന്തം നില പോലും മറന്നു വിതുമ്പിപ്പോവുക പോലും ചെയ്തു അദ്ദേഹം. എന്തായിരിക്കാം രാജ്യത്തെ പരമോന്നത നീതി പീഠത്തിന്റെ അധ്യക്ഷനെ ഇത്രമാത്രം വികാരാധീനനാക്കാന്‍ കാരണം?
വൈകി ലഭിക്കുന്ന നീതിയും അനീതി തന്നെയാണ് എന്നാണ് നിയമഗ്രന്ഥങ്ങളിലെ തത്വശാസ്ത്രം. ചെയ്ത തെറ്റ് എന്ത് എന്നു പോലും അറിയാതെ വര്‍ഷങ്ങളോളം തടവറകളില്‍ യൗവനം ഹോമിപ്പെട്ട ശേഷം നിരപരാധികളാണെന്നു കണ്ട് വിട്ടയക്കപ്പെട്ട അനേകം നിര്‍ഭാഗ്യവാന്‍മാരായ യുവാക്കളുടെ കഥന കഥകള്‍ ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും അനവധി തവണ നമ്മള്‍ കേട്ടിട്ടുണ്ട്. മുപ്പതു മില്ല്യണ്‍ കേസുകളാണത്രെ രാജ്യത്തിന്റെ വിവിധ കോടതികളില്‍ കെട്ടികിടക്കുന്നത്. ഈ കേസു കെട്ടുകളില്‍ കുടുങ്ങിക്കിടക്കുന്ന മനുഷ്യ ജീവിതങ്ങളുടെ എണ്ണം അതിലുമെത്രയോ ഇരട്ടിയാണ്. ജുഡീഷ്യറിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായുളള ലോ കമ്മീഷന്‍ രാജ്യത്ത് നാല്‍പതിനായിരം ജഡ്ജിമാരെങ്കിലും നിര്‍ബന്ധമാണെന്നു ശുപാര്‍ശ ചെയ്യുമ്പോള്‍ യഥാര്‍തഥത്തില്‍ നിലവിലുളളത് വെറും ഇരുപത്തൊന്നായിരം മാത്രമാണെന്നോര്‍ക്കണം. രാജ്യത്ത് കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ 320 വര്‍ഷങ്ങള്‍ വേണ്ടി വരുമെന്ന് ആന്ത്രാപ്രദേശ് ഹൈക്കോടതി ജഡജിയായിരുന്ന വി വി റാവു പറഞ്ഞത് ഈ ഘട്ടത്തില്‍ പ്രസക്തമാണ്. [related]
ജഡ്ജിമാരുടേയും മറ്റു കോടതി ജീവനക്കാരുടേയും കുറവിന്റെ മുഖ്യ കാരണം സര്‍ക്കാരിന്റെ മനോഭാവമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ജുഡീഷ്യറിയെ സര്‍ക്കാര്‍ പലപ്പോഴും ഉല്‍പാദനക്ഷമതയില്ലാത്ത വിഭാഗമായിട്ടാണ് പരിഗണിക്കുന്നത്. അതുകൊണ്ടു തന്നെ ജുഡീഷ്യറിക്കു വേണ്ടി ചിലവഴിക്കുന്നത് പാഴ് ചിലവാണെന്നും സര്‍ക്കാരുകള്‍ കരുതുന്നു. പലപ്പോഴും ആകെ ബഡ്ജറ്റ് വിഹിതത്തിന്റെ .5% മാത്രമാണ് സര്‍ക്കാരുകള്‍ ജുഡീഷ്യറിക്കു വേണ്ടി നീക്കി വെക്കുന്നത്.എന്നാല്‍ നീതി ലഭിക്കുമെന്നുറപ്പില്ലാത്ത ഒരു രാജ്യത്ത് നിക്ഷേപിക്കാന്‍ നിക്ഷേപകര്‍ എങ്ങനെ തയ്യാറാവുമെന്നാണ് ചീഫ് ജസ്റ്റിസ് തിരിച്ചു ചോദിച്ചത്. എന്നിരുന്നാലും നമുക്ക് അഭിമാനിക്കാം; തടവറിയില്‍ കഴിയുന്ന പാവപ്പെട്ടവനു വേണ്ടി പരസ്യമായി കണ്ണീരൊഴുക്കി ഉത്തരവാദപ്പെട്ടവരോട് ജഡ്ജിമാരെ ആവശ്യപ്പെട്ട പരമോന്നത നീതി പീഠത്തിന്റെ അധ്യകഷന്റെ പേരില്‍.
Next Story

RELATED STORIES

Share it