Flash News

ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാരുടെ പരാമര്‍ശം:ഇടപെടില്ലെന്ന് കേന്ദ്രം

ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാരുടെ പരാമര്‍ശം:ഇടപെടില്ലെന്ന് കേന്ദ്രം
X
ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരെ നാല് ജഡ്ജിമാര്‍ കോടതി നിറുത്തിവച്ച് വാര്‍ത്താസമ്മേളനം നടത്തി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച സംഭവത്തില്‍ ഇടപെടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.ലോകം മുഴുവന്‍ പേരുകേട്ട നമ്മുടെ നീതിന്യായ വ്യവസ്ഥക്ക് സ്വതന്ത്രാധികാരവുമുണ്ടെന്നും അതിനാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ അതിനകത്തുതന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിയമമന്ത്രി പിപി ചൗധരി പറഞ്ഞു.



ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ സുപ്രിംകോടതിയിലെ നാല് ജഡ്ജിമാരാണ് കോടതി നടപടികള്‍ നിറുത്തിവച്ച് വാര്‍ത്താസമ്മേളനം നടത്തിയത്. കോടതിയുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത വേണം, സുതാര്യതയില്ലെങ്കില്‍ ജനാധിപത്യം തകരുമെന്നും ചെലമേശ്വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ കൊളീജിയം അംഗങ്ങളായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ലോകുര്‍, കുര്യന്‍ ജോസഫ്,എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
Next Story

RELATED STORIES

Share it