Flash News

ചീഫ് ജസ്റ്റിസിനതിരായ ഇംപീച്ച്‌മെന്റ് പ്രമേയം: കേരളാ എംപിമാര്‍ ഒപ്പുവച്ചു

ചീഫ് ജസ്റ്റിസിനതിരായ ഇംപീച്ച്‌മെന്റ് പ്രമേയം: കേരളാ എംപിമാര്‍ ഒപ്പുവച്ചു
X
ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഒപ്പുവച്ചു. സിപിഎം രാജ്യസഭ എംപിമാരായ കെകെ രാഗേഷ്, സി പി നാരായണന്‍ എന്നിവരാണ് ഒപ്പുവച്ചത്. എന്നാല്‍, ഇന്നും സഭയില്‍ കാവേരി വിഷയത്തില്‍ പ്രതിഷേധം തുടരുകയാണ്. അതിനാല്‍ പ്രമേയം പരിഗണിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.



അണ്ണാ ഡിഎംകെ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് ലോക്‌സഭയുടെ നടുത്തളത്തില്‍ ഇറങ്ങി. ഇതേതുടര്‍ന്ന് ലോക്‌സഭാ നടപടികള്‍ 12 മണിവരെ നിര്‍ത്തിവച്ചിരുന്നു. രാജ്യസഭയില്‍ അണ്ണാ ഡിഎംകെ, തെലുങ്കുദേശം അംഗങ്ങളും നടുത്തളത്തില്‍ ഇറങ്ങി ബഹളം വച്ചു.
Next Story

RELATED STORIES

Share it