ചീഫ് എന്‍ജിനീയര്‍മാരുടെ ചുമതല പുതുക്കി

തിരുവനന്തപുരം: ജലസേചന വകുപ്പിനു കീഴിലുള്ള ചീഫ് എന്‍ജിനീയര്‍ (കുട്ടനാട് പ്രൊജക്റ്റ്) എന്ന തസ്തിക, ചീഫ് എന്‍ജിനീയര്‍ (ജലപാതയും കുട്ടനാട് പ്രൊജക്റ്റും) എന്ന് പുനര്‍നാമകരണം ചെയ്ത് സര്‍ക്കാര്‍ ഉത്തരവായി. ഇതോടെ ജലപാതകള്‍ പൂര്‍ണമായും പുതിയ ജലപാതയും കുട്ടനാട് പ്രൊജക്റ്റും ചീഫ് എന്‍ജിനീയറുടെ ചുമതലയായി.
ജലപാതയുമായി ബന്ധപ്പെട്ട് നിലവിലുള്ള ഓഫിസുകള്‍ ജലപാതയും കുട്ടനാട് പ്രൊജക്റ്റും ചീഫ് എന്‍ജിനീയറുടെ അധികാര പരിധിയില്‍ ഉള്‍പ്പെടും. 616 കിമീ നീളം വരുന്ന വെസ്റ്റ് കോസ്റ്റ് കനാലിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി ഉള്‍നാടന്‍ ജലഗതാഗത വകുപ്പുമായി ബന്ധപ്പെട്ട് 2018-2025 വരെയുള്ള കാലഘട്ടത്തില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കേണ്ടതുണ്ട്.
616 കിമീ നീളമുള്ള കനാലിലെ കൊല്ലം മുതല്‍ കോഴിക്കോട് വരെയുള്ള 328 കിമീ ഒഴികെയുള്ള ബാക്കി 288 കിമീ ഭാഗം സംസ്ഥാന ജലപാതയാണ്. കൂടാതെ 1160 കിമീ നീളം വരുന്ന ഫീഡര്‍ കനാലുകള്‍, കാര്‍ഗോ ടെര്‍മിനല്‍സ്, ബോട്ട് ജെട്ടികള്‍, പാലങ്ങള്‍, ലോക്കുകള്‍ തുടങ്ങിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, കൃത്രിമ കനാലുകളുടെ നിര്‍മാണം, സ്മാര്‍ട്ട് വാട്ടര്‍വേകളായി വികസിപ്പിക്കുന്നതിനുള്ള അനുബന്ധ നിര്‍മാണങ്ങള്‍ എന്നിവയുള്‍പ്പെടെ 8000 കോടിയോളം രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുണ്ട്.  ഇതുകൂടാതെ വിവിധ കനാലുകള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതുള്‍പ്പെടെ നിരവധി പ്രവൃത്തികളും ചെയ്യേണ്ടതുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കൂടുതല്‍ ശ്രദ്ധ വേണ്ടതിനാലാണു പുതിയ മാറ്റം.
Next Story

RELATED STORIES

Share it