ചീഫ്ജസ്റ്റിസായി ജസ്റ്റിസ് ആന്റണി ഡൊമിനിക് സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ്ജസ്റ്റിസായി ജസ്റ്റിസ് ആന്റണി ഡൊമിനിക് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ സന്നിഹിതനായിരുന്നു. നിയമന ഉത്തരവ് ചീഫ് സെക്രട്ടറി പോള്‍ ആന്റണി വായി  ച്ചു. ചടങ്ങില്‍ മന്ത്രിമാരായ എ കെ ബാലന്‍, ഡോ. തോമസ് ഐസക്, മാത്യു ടി തോമസ്, ജനപ്രതിനിധികള്‍, അഡ്വക്കറ്റ് ജനറല്‍, ഹൈക്കോടതി ജഡ്ജിമാര്‍ സംബന്ധിച്ചു. കോട്ടയം പൊന്‍കുന്നം സ്വദേശിയായ ആന്റണി ഡൊമിനിക് 1986ല്‍ ഹൈക്കോടതി അഭിഭാഷകനായി. 2007 ജനുവരി 30നാണ് കേരള ഹൈക്കോടതി ജഡ്ജിയാകുന്നത്. 17 വര്‍ഷത്തിനു ശേഷമാണ് ഒരു മലയാളി കേരള ഹൈക്കോടതിയില്‍ ജഡ്ജിയാവുന്നത്. 2001ല്‍ ജസ്റ്റിസ് കെ കെ ഉഷയാണ് ഇതിനു മുമ്പ് ഹൈക്കോടതിയില്‍ ചീഫ്ജസ്റ്റിസായ മലയാളി.
Next Story

RELATED STORIES

Share it