Idukki local

ചീട്ടുകളി; കുമളിയില്‍ അഞ്ചു പേര്‍ അറസ്റ്റില്‍

കുമളി: സ്വകാര്യ റിസോര്‍ട്ട് കേന്ദരീകരിച്ച് പണം വച്ച് ചീട്ടുകളിച്ച ഈരാറ്റുപേട്ട മുനിസിപ്പല്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അടക്കം അഞ്ചു പേരെ പോലിസ് അറസ്റ്റു ചെയ്തു.ഇവരില്‍ നിന്നും രണ്ടര ലക്ഷം രൂപയും രണ്ട് മുന്തിയ ഇനം കാറുകളും അഞ്ച് മൊബൈല്‍ ഫോണുകളും പോലിസ് പിടിച്ചെടുത്തു.
ഈരാറ്റുപേട്ട മുന്‍സിപ്പല്‍ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും സിപിഎം നേതാവുമായ വലിയവീട്ടില്‍ കബീര്‍ (55), ഈരാറ്റുപേട്ട സ്വദേശികളായ വെള്ളാത്തോട്ടം നൂര്‍സലാം (63), തെക്കേമംഗലത്ത് വീട്ടില്‍ സിറാജ് (41), കാഞ്ഞിരപ്പള്ളി സ്വദേശികളായ പുതുപ്പറമ്പില്‍ ബഷീര്‍ (62), മഠത്തില്‍വീട്ടില്‍ ജലീല്‍ (72) എന്നിവരെയാണ് പണം വച്ച് ചീട്ടുകളിക്കുന്നതിനിടെ പോലിസ് അറസ്റ്റ് ചെയ്തത്.
പോലിസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് മുല്ലയാറ്റിലെ റിസോര്‍ട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിലായത്.
ഇവരില്‍ നിന്നും 2.45 ലക്ഷം രൂപയും അഞ്ചു മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 34 ബി 8089ാം നമ്പരിലുള്ള ഫോര്‍ച്ചൂണര്‍ കാറും കെഎല്‍ 34 ബി 313ാം ഇന്നോവ കാറുമാണ് കുമളി എസ്‌ഐ ടിഡി പ്രജീഷ്, എഎസ്‌ഐ സി രഘു, സിവില്‍ പോലിസ് ഓഫിസര്‍മാരായ ബിമല്‍ദേവ്, ഷെമീര്‍, ആല്‍ബിന്‍, മോബിന്‍ എന്നിവര്‍ ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്.
അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പിടിച്ചെടുത്ത വാഹനംഅടുത്ത ദിവസം അടുത്ത ദിവസം ഹാജരാക്കും. കാഞ്ഞിരപ്പള്ളിയിലെയും ഈരാറ്റുപേട്ടയിലെയും റബര്‍ വ്യാപാരികളാണ് ഇവരില്‍ പലരുമെന്ന് പോലിസ് പറഞ്ഞു. ഇവരില്‍ ചിലര്‍ ഉള്‍പ്പെട്ട സംഘത്തെ പണം വച്ചു ചീട്ടു കളിച്ചതിനു എതാനും മാസം മുമ്പ് തിരുവല്ലയില്‍ നിന്ന് പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it