ചീങ്കണ്ണിപ്പാലിയിലെ തടയണയ്ക്ക്എതിരേ വനംവകുപ്പ് റിപോര്‍ട്ട്

നിലമ്പൂര്‍: ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ പി വി അന്‍വര്‍ എംഎല്‍എ നിര്‍മിച്ച തടയണയ്‌ക്കെതിരേ വനംവകുപ്പ് ആര്‍ഡിഒയ്ക്ക് റിപോര്‍ട്ട് നല്‍കി. കഴിഞ്ഞ ഒക്‌ടോബര്‍ 24ന് സബ് കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തിയതിന്റെ റിപോര്‍ട്ട് അതതു വകുപ്പു തലവന്‍മാര്‍ സബ് കലക്ടര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എടവണ്ണ റേഞ്ച് ഓഫിസറാണ് അന്നു സ്ഥലപരിശോധനയ്ക്ക് എത്തിയിരുന്നത്. അദ്ദേഹം തയ്യാറാക്കിയതാണ് ഇപ്പോള്‍ ആര്‍ ഡിഒയ്ക്ക് നല്‍കിയ റിപോര്‍ട്ട്. മുമ്പ് ഡിഎഫ്ഒ സുനില്‍ കുമാര്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപോര്‍ട്ടില്‍ നിന്നു വ്യതിചലിക്കാതെയുള്ള റിപോര്‍ട്ടാണ് ഇപ്പോഴും ആര്‍ഡിഒയ്ക്ക് നല്‍കിയതെന്നു നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ ഡോ. ആടലരശന്‍ പറഞ്ഞു. വനഭൂമിയില്‍ നിന്ന് ഒഴുകിവരുന്ന ജലസ്രോതസ്സിനെയാണ് ചീങ്കണ്ണിപ്പാലിയില്‍ എം എല്‍എയുടെ വിവിധോദ്ദേശ്യ പദ്ധതിയുടെ നടത്തിപ്പിനായി തടഞ്ഞത്. നീരൊഴുക്ക് തടയാന്‍ നിയമപരമായി അനുമതി വേണമെന്നാണ് വനംവകുപ്പിന്റെ നിലപാട്. തടയണയ്ക്കു താഴെയുള്ള ആദിവാസി ഊരുകളില്‍ ഇതുമൂലം കുടിവെള്ളക്ഷാമമുണ്ടായേക്കുമെന്ന ആശങ്കയുമുണ്ട്. എതിര്‍പ്പിനെ തുടര്‍ന്ന് നീരൊഴുക്ക് തടഞ്ഞതിന്റെ ഒരുഭാഗം തുറന്നുവിട്ടിരുന്നു. എന്നാ ല്‍, നിലവിലെ തടസ്സവും ഭൂമിശാസ്ത്രപരമായി ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് മറ്റു വകുപ്പുകളുടെയും കണ്ടെത്തല്‍. വെള്ളം തടഞ്ഞുനിര്‍ത്തി വലിയ തടയണയുണ്ടാക്കി, തടയണയുടെ ഒരുഭാഗത്തിനു മുകളില്‍ കെട്ടിടം നിര്‍മിച്ച് ഹോട്ടല്‍, കോണ്‍ഫറ ന്‍സ് ഹാള്‍, ബോട്ട് സര്‍വീസ്, റിസോര്‍ട്ട് എന്നിവ നിര്‍മിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പി വി അന്‍വര്‍ എംഎല്‍എയുടെ പദ്ധതി.
Next Story

RELATED STORIES

Share it