malappuram local

ചീക്കോട് കുടിവെള്ള പദ്ധതി: ചൊവ്വാഴ്ച വാട്ടര്‍ അതോറിറ്റി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച്‌

കൊണ്ടോട്ടി: ചീക്കോട് കുടിവെള്ള പദ്ധതിയുടെ ഭാഗമായ കൊണ്ടോട്ടി നഗരസഭയില്‍ കുടിവെള്ളമെത്തിക്കാത്തില്‍ പ്രതിഷേധിച്ച് കുടിവെള്ള സംരക്ഷണ സമിതി ചൊവ്വാഴ്ച വാട്ടര്‍ അതോറിറ്റി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
നഗരസഭയുടെ 40 വാര്‍ഡിലേക്കും വെള്ളമെത്തിക്കുക, പദ്ധതി പ്രവര്‍ത്തികളുടെ കാലതാമസം ഒഴിവാക്കുക, ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും സംയുക്താഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി ആരംഭിച്ച കുടിവെള്ള പദ്ധതിയില്‍ നിന്ന് ഒരു മേഖല മുഴുവന്‍ ഒഴിവാക്കി, വിമാനത്താവളത്തിലേക്ക് വെള്ളം കൊണ്ടുപോവുന്നത് കച്ചവട കണ്ണോടെയാണ്.
നഗരസഭയിലേക്ക് വെള്ളമെത്തിച്ചാല്‍ കിട്ടുന്നതിന്റെ പത്തിരിട്ടി വ്യവസായിക സ്ഥാപനങ്ങളിലേക്ക് നല്‍കിയാല്‍ ലിറ്റിന് ലഭിക്കുമെന്ന കച്ചവട കണ്ണാണ് വാട്ടര്‍ അതോറിറ്റിക്കുള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു. ചെവ്വാഴ്ച രാവിലെ 10നു നടക്കുന്ന മാര്‍ച്ചിനും ധര്‍ണയ്ക്കും ശേഷം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കും.
വാര്‍ത്ത സമ്മേളനത്തില്‍ ഭാരവാഹികളായ ചുക്കാന്‍ ബിച്ചു, കെ അലവിക്കുട്ടി, ഇബ്രാഹീം കമ്പത്ത്, കോപ്പിലാന്‍ മെഹബൂബ്, സിപി നിസാര്‍, കെ പി ഫിറോസ്, ആസിഫ് ആലുങ്ങല്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it