thrissur local

ചിഹ്നം നിഷേധിച്ച നടപടി; സ്ഥാനാര്‍ഥികള്‍ വായമൂടിക്കെട്ടി പ്രതിഷേധിച്ചു

മാള: മാള ഗ്രാമപ്പഞ്ചായത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം നിഷേധിച്ച നടപടിയില്‍ സ്ഥാനാര്‍ഥികള്‍ വായ്മൂടി കെട്ടി പ്രതിഷേധിച്ചു. സമീപ പഞ്ചായത്തുകളായ പൊയ്യ, പുത്തന്‍ചിറ, അന്നമനട, കൊരട്ടി, ഇരിഞ്ഞാലക്കുട എന്നിങ്ങനെ പല സ്ഥലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ 'ടെലിവിഷന്‍' ചിഹ്നം നല്‍കിയപ്പോള്‍ മാളയിലെ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ആദ്യം ഈ ചിഹ്നം അനുവദിക്കുകയും ഒരു ദിവസം കഴിഞ്ഞ ഒഴുവാക്കുകയും ചെയ്യുകയായിരുന്നു.
ഈ നടപടിയിലാണ് മാള ഗ്രാമപ്പഞ്ചായത്ത് 10ാം വാര്‍ഡ് സ്വതന്ത്രസ്ഥാനാര്‍ഥി ലൂസി വിനോദ് വിതയത്തിലും 11ാം വാര്‍ഡിലെ സജീവ് പോട്ടക്കാരനുമാണ് വടമ സിവില്‍ സ്‌റ്റേഷന്‍ റിറ്റേണിങ് ഓഫിസറുടെ ഓഫിസിനുമുന്നില്‍ വായ് മൂടികെട്ടി പ്രതിഷേധിച്ചത്. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയായിരുന്നു പ്രതിഷേധ സമരം.
റിട്ടേണിങ് ഓഫിസറുടെ ധിക്കാരപരമായ നടപടി അവസാനിപ്പിക്കുക, അനുവദിച്ച് നല്‍കിയ ആദ്യത്തെ ചിഹ്നം അനുവദിക്കുക, വിവേചന പരമായ നടപടി പുനപരിശോധിക്കുക, ആര്‍ഓയ്‌ക്കെതിരേ നിയനടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്.
ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് നടപടിയിക്കായി കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു.
Next Story

RELATED STORIES

Share it