thrissur local

ചില പച്ചക്കറികളില്‍ രാസവളങ്ങളുടെ അംശം കണ്ടെത്തിയതായി മന്ത്രി

തൃശൂര്‍: ജൈവ പച്ചക്കറിയെന്ന പേരില്‍ സംസ്ഥാനത്ത് വിറ്റഴിക്കുന്ന ചില പച്ചക്കറികളില്‍ രാസവളങ്ങളുടെ അംശം കണ്ടെത്തിയതായി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
യുവകര്‍ഷക കൂട്ടായ്മകളുടെ ആഭിമുഖ്യത്തില്‍ ബാനര്‍ജി ക്ലബില്‍ നടന്ന താഴംപൂ 2018 പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടുത്തിടെ സര്‍ക്കാര്‍ തലത്തില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയതെന്നും മന്ത്രി വെളിപ്പെടുത്തി. സംസ്ഥാന വ്യാപകമായി നടത്തിയ ലാബ് പരിശോധനകളിലാണ് ജൈവ ഉല്‍പ്പന്നങ്ങളെന്ന് പേരില്‍ വിറ്റഴിക്കുന്ന പച്ചക്കറികളില്‍ പുത്തന്‍ തലമുറ കീടനാശിനികളുടെ അംശം കണ്ടെത്തിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ പുതിയ മാനദണ്ഡങ്ങളും നിയമങ്ങളുമായി ജൈവകൃഷിയെ ശാസ്ത്രീയമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ നാനാഭാഗത്തു നിന്നുമായി സമൂഹമാധ്യങ്ങളിലൂടെ രൂപംകൊണ്ട സംഘടനകളാണ് യുവകര്‍ഷക കൂട്ടായ്മകള്‍.
അംഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വനിതാ യുവശ്രേഷ്ഠ, കര്‍ഷകമിത്രം, ഹരിത കീര്‍ത്തി അവാര്‍ഡുകള്‍ വിതരണം ചെയ്തു. സുമതി, വിജയന്‍ കണ്ണാത്ത്, ഗോപു കൊടുങ്ങല്ലൂര്‍, സജീവന്‍ പുത്തന്‍ചിറ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it