ചില നായ്ക്കള്‍ മരിച്ചാല്‍ മോദി പ്രതികരിക്കേണ്ടതില്ല: ഗൗരി ലങ്കേഷ് വധത്തില്‍ ശ്രീരാമസേന അധ്യക്ഷന്‍
BY Jasmi JMI18 Jun 2018 6:05 AM GMT
X
Jasmi JMI18 Jun 2018 6:05 AM GMT
ബെംഗളൂരു: കൊല്ലപ്പെട്ട മാധ്യമ ഗൗരി ലങ്കേഷിനെതിരെ നീചമായ പരാമര്‍ശം നടത്തി ശീരാമസേനാ അധ്യക്ഷന്‍ പ്രമോദ് മുത്തലിക്. ഗൗരിയെ നായയോടാണ് ഇയാള്‍ ഉപമിച്ചത്. ബെംഗളൂരുവിലെ പൊതുയോഗത്തിലാണു മുത്തലിക്കിന്റെ വിവാദ പരാമര്‍ശം. ഗൗരി വധത്തില്‍ സംശയ നിഴലിലുള്ള സംഘടനയാണു ശ്രീരാമസേന.
'കോണ്‍ഗ്രസ് ഭരണകാലത്ത് കര്‍ണാടകയില്‍ രണ്ടും മഹാരാഷ്ട്രയില്‍ രണ്ടും കൊലപാതകങ്ങള്‍ നടന്നു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പരാജയത്തെപ്പറ്റി ആര്‍ക്കും ഒന്നും മിണ്ടാനില്ല. പകരം അവര്‍ ചോദിക്കുന്നത്, ഗൗരി ലങ്കേഷ് വധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെക്കുറിച്ചാണ്. മോദി ഇക്കാര്യത്തില്‍ പ്രതികരിക്കണം എന്നാവശ്യപ്പെടുന്ന ഒരുപാടു പേരുണ്ട്. കര്‍ണാടകയില്‍ ചില നായ്ക്കള്‍ മരിക്കുന്നതില്‍ മോദി പ്രതികരിക്കുന്നത് എന്തിനാണ്?'' പ്രമോദ് മുത്തലിക് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം താന്‍ ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ചിട്ടില്ലെന്നും കര്‍ണാടകയിലെ എല്ലാ മരണങ്ങള്‍ക്കും മോദി മറുപടി പറയേണ്ടതില്ലെന്നാണു പറഞ്ഞതെന്നും മുത്തലിക് പിന്നീടു വിശദീകരിച്ചു. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താന്‍ വെടിയുതിര്‍ത്തെന്നു സംശയിക്കുന്ന ശ്രീരാമസേന അംഗമായ പരശുറാം വാഗ്മറിനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി പ്രവീണിന്റെ മൊഴി അനുസരിച്ചാണു പരശുറാമിന്റെ അറസ്റ്റ്. പ്രവീണിനും പരശുറാമിനും ഹിന്ദു യുവസേന സ്ഥാപകന്‍ കെടി നവീന്‍ കുമാര്‍, അമോല്‍ കാലെ, അമിത് ദേഗ്വേക്കര്‍, മനോഹര്‍ ഇവ്‌ഡെ എന്നിങ്ങനെ ആറു പേരാണ് ഗൗരി ലങ്കേഷ് വധത്തില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT