ചില കേന്ദ്രമന്ത്രിമാര്‍ക്ക് ജന്മിത്വ മനോഭാവം: ബിജെപി എംപി

ബലിയ: ചില കേന്ദ്രമന്ത്രിമാര്‍ക്ക് ജന്മിത്വമനോഭാവമാണെന്ന് ബിജെപി എംപി രവീന്ദ്ര കുശ്‌വാഹ. പാര്‍ട്ടിയുടെ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പാര്‍ലമെന്റംഗങ്ങളെ അവര്‍ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു യുപിയിലെ സലേംപൂര്‍ എംപിയായ കുശ്‌വാഹ.
പൊതുജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെകുറിച്ച് ഒബിസി എംപിമാര്‍, മന്ത്രിമാര്‍ക്കെഴുതിയാല്‍ നടപടി സ്വീകരിക്കുന്നില്ല. അവര്‍ ഔപചാരികമായി മറുപടി അയക്കുക മാത്രമാണ് ചെയ്യുന്നത്. ശബ്ദിക്കുന്ന എംപിമാര്‍ക്ക് മാത്രമാണ് മന്ത്രിമാര്‍ മുന്‍ഗണന നല്‍കുന്നത്. സമാധാനപരമായി അച്ചടക്കത്തോടെ ജോലിചെയ്യുന്നവര്‍ക്ക് പ്രാധാന്യം ലഭിക്കുന്നില്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങള്‍ മന്ത്രിമാര്‍ നടപ്പാക്കുന്നില്ലെന്നും കുശ്‌വാഹ പറഞ്ഞു.യുപിയില്‍ അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയപെട്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it