ചില എഴുത്തുകാര്‍ ബഹുമതികള്‍ തിരിച്ചുവാങ്ങും: സാഹിത്യ അക്കാദമി

ന്യൂഡല്‍ഹി: നയന്‍താര സെഹ്ഗാള്‍ അടക്കമുള്ള ചില സാഹിത്യകാരന്മാര്‍ മടക്കിയ ബഹുമതികള്‍ തിരിച്ചുവാങ്ങാന്‍ തയ്യാറായതായി കേന്ദ്രസാഹിത്യ അക്കാദമി.
എം എം കല്‍ബുര്‍ഗിയുടെ കൊലപാതകത്തിലും രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയിലും സാഹിത്യ അക്കാദമി നിസ്സംഗത പാലിച്ചതില്‍ പ്രതിഷേധിച്ച് 40 ഓളം സാഹിത്യകാരന്മാര്‍ അവരുടെ ബഹുമതികള്‍ തിരിച്ചേല്‍പിച്ചിരുന്നു. ഇവരില്‍ 10 പേര്‍ ബഹുമതി സ്വീകരിക്കാ ന്‍ തയ്യാറായതായി അക്കാദമി പ്രസിഡന്റ് വിശ്വനാഥ് പ്രസാദ് തിവാരി അറിയിച്ചു. നയന്‍താര സെഹ്ഗാളിന്റെ ബഹുമതി അക്കാദമി അവര്‍ക്ക് തിരിച്ചയച്ചിട്ടുണ്ട്. നന്ദ് ഭരദ്വാജും അവാര്‍ഡ് തിരികെ സ്വീകരിക്കാന്‍ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അക്കാദമിയുടെ ഭരണഘടനയില്‍ ബഹുമതികള്‍ തിരിച്ചേല്‍പിക്കാന്‍ വ്യവസ്ഥയില്ലെന്ന് അക്കാദമി എഴുത്തുകാരെ അറിയിച്ചിട്ടുണ്ട്. ഒക്ടോബറില്‍ അക്കാദമി ഐകകണ്‌ഠേന പാസ്സാക്കിയ പ്രമേയവും അയച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it