kannur local

ചില്ലറ ചോദിച്ചെത്തിയ സംഘം പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച് 40,000 രൂപ തട്ടിയെടുത്തു

പൊയിനാച്ചി: ചില്ലറ ചോദിച്ചെത്തിയ സംഘം ജീവനക്കാരനെ അക്രമിച്ച് പെട്രോള്‍ പമ്പില്‍ നിന്ന് 40,000 രൂപ തട്ടിയെടുത്തതായി പരാതി. ഇന്നലെ പുലര്‍ച്ചെ 3.45ന് പൊയിനാച്ചി ഹിന്ദുസ്ഥാന്‍ പെട്രോള്‍ പമ്പിലാണ് സംഭവം.
പുലര്‍ച്ചെ മൂന്നരയോടെ സ്‌കൂട്ടറിലെത്തിയ രണ്ട് യുവാക്കള്‍ ആയിരം രൂപ നല്‍കി ചില്ലറ നല്‍കണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടു. ജീവനക്കാരായ സുനില്‍ കൗണ്ടറിലും കമലാക്ഷന്‍ പമ്പിനകത്തുമായിരുന്നു. ചില്ലറ ഇല്ലെന്ന് പറഞ്ഞ് സംഘത്തെ തിരിച്ചയച്ചു. എന്നാല്‍ 15 മിനിറ്റിന് ശേഷം യുവാക്കളില്‍ ഒരാള്‍ വീണ്ടും എത്തി ചില്ലറ അത്യാവശ്യമാണെന്ന് പറഞ്ഞു. ഇതിനിടയില്‍ മേശ വലിപ്പ് തുറന്ന് യുവാവ് പണം കൈക്കലാക്കുകയായിരുന്നു.
വിദ്യാനഗര്‍ പോലിസില്‍ പരാതി നല്‍കി. സിസിടിവിയിലെ ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചു.
Next Story

RELATED STORIES

Share it