Pathanamthitta local

'ചില്ലറയല്ല കൊതുകുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളി'



അടൂര്‍: മനുഷ്യന്റെ സ്വച്ഛന്ദമായ ജീവിതത്തിനു നേരെ കൊതുകുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചില്ലറയല്ല. കൊതുകുകള്‍ കൂടുതലുള്ള സ്ഥലത്ത് ജീവിതം അതികഠിനം തന്നെയാണ്. ഇപ്പോള്‍ എല്ലായിടത്തും കൊതുകുകള്‍ ധാരാളമുണ്ട്. പൊതു ജനാരോഗ്യത്തിന് കൊതുകുകള്‍ വലിയ ഭീഷണിയാണെന്നു പറയുന്നതില്‍ ഒരു അതിശയോക്തിയുമില്ല. പകര്‍ച്ചവ്യാധിയുണ്ടാവാന്‍ കൊതുക് മൂലകാരണമാണ്. മലിനമായിക്കിടക്കുന്ന വെള്ളക്കെട്ടുകള്‍, അടുക്കളയില്‍ നിന്നും മറ്റും വലിച്ചെറിയുന്ന ചിരട്ടകള്‍, പ്ലാസ്റ്റിക്ക് കൂടുകള്‍, പൊട്ടിയപാത്രങ്ങള്‍ എന്നിവയില്‍ തങ്ങിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ മുട്ടയിടാനും പെരുകാനും ഇടയാകുന്നു. തന്മൂലം പകര്‍ച്ചവ്യാധികള്‍ ഉണ്ടാവുന്നു. മഴക്കാലത്ത് കെട്ടിക്കിടക്കുന്ന മലിനമായ വെള്ളത്തിലൂടെ എലിപ്പനി പോലുള്ളമാരക രോഗങ്ങള്‍ പകരാന്‍ ഇടയുണ്ട്്. കൊതുക് പടര്‍ത്തുന്ന രോഗങ്ങളില്‍ ഏറ്റവും ഗുരുതരമായിട്ടുള്ളത് മലമ്പനിയാണ്. അനോ ഫിലസ്’എന്ന പ്രത്യേകതരം കൊതുകുകളാണ് മലമ്പനി പടര്‍ത്തുന്നത്. അനോഫിലസ്’കൊതുകുകള്‍ അഴുക്കുവെള്ളത്തിലും വൃത്തിയില്ലാത്ത സ്ഥലങ്ങളിലും മാത്രമല്ല മുട്ടയിടുന്നതും പെരുകുന്നതും അവ വൃത്തിയായി സുക്ഷിക്കുന്ന കുടിവെള്ള സംഭരണികളിലും മുട്ടയിടുകയും പെരുകുകയും ചെയ്യും. പ്ലാസ്‌മോഡിയം’എന്ന രോഗാണുക്കളാണ് മലമ്പനി പടര്‍ത്തുന്നത്. മലമ്പനിയുടെ അണുക്കള്‍ കരളിനുള്ളിലായിരിക്കുമ്പോള്‍ യാതൊരു രോഗ ലക്ഷണവും പ്രകടമാവില്ല. എന്നാല്‍ അവ രക്തത്തില്‍ കടന്ന് ചുവന്ന രക്താണുക്കളെ നശിപ്പിക്കാന്‍ തുടങ്ങന്നതോടെ കടുത്ത പനിയും വിറയലും പ്രകടമാകുന്നു.പെണ്‍കൊതുകുകള്‍ കടിക്കുന്നതു വഴി മലമ്പനിയുടെ അണുക്കള്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുകയാണ് ചെയ്യുന്നത്. പത്തനംതിട്ട ജില്ലയില്‍ ജനുവരിക്കുശേഷം ഒരുമരണം. ഈവര്‍ഷം എലിപ്പനിമൂലം ഒരാള്‍ മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. തിരുവല്ല നഗരസഭയില്‍ 19ാം വാര്‍ഡിലാണ് മരണം സ്ഥിരികരിച്ചത്. മറ്റ് മൂന്ന് പേരില്‍ എലിപ്പനി ബാധ ഉണ്ടാവുകയും ചെയ്തു.എച്ച് വണ്‍ എന്‍ വണ്‍ ആറു പേരില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അടൂര്‍,റാന്നി താലൂക്ക് ആശുപത്രികളില്‍ രണ്ടെണ്ണം വീതം എച്ച് വണ്‍ എന്‍ വണ്‍ റിപോര്‍ട്ട് ചെയ്തു. തിരുവല്ല, അടൂര്‍, ളാഹ, ഇലന്തൂര്‍ എന്നിവിടങ്ങളില്‍ നാലുപേര്‍ക്ക് വീതം ഡെങ്കി സ്ഥിരീകരിച്ചു.
Next Story

RELATED STORIES

Share it