ചിലിയെ കൊളംബിയ കുരുക്കി

സാന്റിയാഗോ: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാറൗണ്ടില്‍ കോപ അമേരിക്ക ചാംപ്യന്‍മാരായ ചിലിയുടെ കുതിപ്പിനു കൊളംബിയ കടിഞ്ഞാണിട്ടു. ലാറ്റിനമേരിക്കന്‍ മേഖലയിലെ മൂന്നാംറൗണ്ട് മല്‍സരത്തില്‍ ചിലിയെ കൊളംബിയ 1-1നു പിടിച്ചുകെട്ടുകയായിരുന്നു. മറ്റു മല്‍സരങ്ങളില്‍ ഇക്വഡോര്‍ 2-1ന് ഉറുഗ്വേയെ അട്ടിമറിച്ചപ്പോള്‍ ബൊളീവിയ 4-2ന് വെനിസ്വേലയെ തകര്‍ത്തു.
അതേസമയം, ഫുട്‌ബോള്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന അര്‍ജന്റീന-ബ്രസീല്‍ ക്ലാസിക് പോരാട്ടം മഴയെത്തുടര്‍ന്ന് നടന്നില്ല. ഇ ന്നലെ പുലര്‍ച്ചെ നടക്കേണ്ടിയിരുന്ന മല്‍സരം ഇന്നു പുലര്‍ ച്ചെ (ശനി) നടക്കും.
റോഡ്രിഗസ് കൊളംബിയയുടെ രക്ഷകനായി
കഴിഞ്ഞ ലോകകപ്പിലെ മിന്നുംതാരമായ മിഡ്ഫീ ല്‍ഡര്‍ ജെയിംസ് റോഡ്രിഗസാണ് ചിലിക്കെതിരേ കൊളംബിയയെ തോല്‍വിയില്‍ നിന്നു രക്ഷിച്ചത്. ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ ആര്‍ത്യുറോ വിദാല്‍ ഹെഡ്ഡറിലൂടെ നേടിയ ഗോളില്‍ മുന്നിലെത്തിയ ചിലിയെ 68ാം മിനിറ്റില്‍ റോഡ്രി ഗസ് സൂപ്പര്‍ ഗോളിലൂടെ രക്ഷിക്കുകയായിരുന്നു.
കോപയിലേതുള്‍പ്പെ ടെ തുട ര്‍ച്ചയായ ഏഴു ജയങ്ങള്‍ക്കുശേഷം ചിലിക്കു നേരിട്ട ആദ്യ സമനില കൂടിയാണിത്. ലോകകപ്പ് യോഗ്യതാറൗണ്ടില്‍ രണ്ടു തുടര്‍ ജയങ്ങള്‍ക്കു ശേഷമുള്ള ചിലിയുടെ സമനിലയുമാണി ത്. എങ്കിലും ഏഴു പോയിന്റോടെ ലാറ്റിനമേരിക്കന്‍ മേഖലയില്‍ ചിലി രണ്ടാമതുണ്ട്. മൂന്നു കളികളില്‍ നിന്ന് ഓരോ ജയവും സമനിലയും തോല്‍വിയുമുള്‍പ്പെടെ നാലു പോയിന്റുള്ള കൊളംബിയ അഞ്ചാമതാണ്.
കൊളംബിയക്കെതിരേ കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയെങ്കിലും ഇവ ഗോളാക്കി മാറ്റാന്‍ ചിലിയുടെ ചുവപ്പന്‍ പടയ്ക്കായി ല്ല. കളിയുടെ തുടക്കംമുതല്‍ ആക്രമണാത്മക ഫുട്‌ബോള്‍ കാഴ്ചവച്ച ചിലിക്കെതിരേ കൗണ്ടര്‍അറ്റാക്കിലൂടെ തിരിച്ചടിക്കാനാണ് കൊളംബിയ ശ്രമിച്ചത്.
ഉറുഗ്വേയും കടന്ന് ഇക്വഡോറിന്റെ കുതിപ്പ്
യോഗ്യതാറൗണ്ടിലെ കറുത്ത കുതിരകളായി മാറിയ ഇക്വഡോറിന്റെ അവിശ്വസനീയ കുതിപ്പില്‍ മുന്‍ ലോക ചാംപ്യന്‍മാരായ ഉറുഗ്വേയ്ക്കു മറുപടിയുണ്ടായിരുന്നില്ല.
സ്വന്തം മൈതാനത്തു നടന്ന കളിയില്‍ ഇക്വഡോ ര്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഉറുഗ്വേയെ മലര്‍ത്തിയടിച്ചത്. ഫെലിപ് കെയ്‌സെഡോയും (23ാം മിനിറ്റ്) ഫിഡെല്‍ മാര്‍ട്ടിനസും (60) നേടിയ ഗോളുകളാണ് ഇക്വഡോറിന് അപ്രതീക്ഷിത ജയം സമ്മാനിച്ചത്.
49ാം മിനിറ്റില്‍ എഡിന്‍സന്‍ കവാനിയുടെ വകയായിരുന്നു ഉറുഗ്വേയുടെ ഗോള്‍. മല്‍സരത്തില്‍ വലിയ മാര്‍ജിനില്‍ ജയിക്കാന്‍ ഇക്വഡോറിന് അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഗോളി ഫെര്‍ണാണ്ടോ മസ്‌ലേരയെ മറികടക്കാനായില്ല. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഇക്വഡോര്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്കു കയറിയപ്പോള്‍ ഉറുഗ്വേ മൂ ന്നാംസ്ഥാനത്തേക്കു പിന്ത ള്ളപ്പെട്ടു. യോഗ്യതാറൗണ്ടില്‍ ഉറുഗ്വേയ്ക്ക് നേരിട്ട ആദ്യ തോല്‍വി കൂടിയായിരുന്നു ഈ മല്‍സരത്തിലേത്.
ബൊളീവിയ അക്കൗണ്ട് തുറന്നു
തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കു ശേഷം തകര്‍പ്പന്‍ ജയവുമായി ബൊളീവിയ യോഗ്യതാറൗണ്ടിലേക്ക് ശക്തമായ തിരിച്ചുവരവാ ണ് നടത്തിയത്.
റോഡ്രിഗോ റമെല്ലോ ബൊളീവിയക്കായി ഇരട്ടഗോള്‍ നേടിയപ്പോള്‍ യുവാന്‍ കാര്‍ലോസ് ആര്‍സെ, റൂഡി കോര്‍ഡോ എന്നിവര്‍ ഓ രോതവണ ലക്ഷ്യംകണ്ടു.
Next Story

RELATED STORIES

Share it