ചിറ്റൂര്‍ മേയര്‍ കൊല്ലപ്പെട്ടു
BY ajay G.A.G18 Nov 2015 4:38 AM GMT
ajay G.A.G18 Nov 2015 4:38 AM GMT
ചിറ്റൂര്‍: ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ നഗരസഭയുടെ മേയര്‍ അജ്ഞാതരുടെ കുത്തേറ്റു മരിച്ചു. ഭര്‍ത്താവിനു ഗുരുതരമായി പരിക്കേറ്റു. കട്ടാരി അനുരാധ(50)യാണ് കൊല്ലപ്പെട്ടത്. മേയറുടെ ചേംബറില്‍ മുഖംമൂടി ധരിച്ചെത്തിയ ആറംഗസംഘമാണ് കൊലപാതകം നടത്തിയതെന്ന് ഡിഐജി (അനന്തപൂര്‍ മേഖല) കെ സത്യനാരായണ അറിയിച്ചു. തെലുഗുദേശം പാര്‍ട്ടി അംഗമാണ് അനുരാധ. കൊലപാതകത്തിനു ശേഷം രക്ഷപ്പെടുന്നതിനു മുമ്പ് അക്രമികള്‍ തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന മേയറുടെ ഭര്‍ത്താവ് കെ മോഹനെയും ആക്രമിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് നിഗമനം.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT