Flash News

ചിറ്റൂര്‍ മേയര്‍ കൊല്ലപ്പെട്ടു

ചിറ്റൂര്‍ മേയര്‍ കൊല്ലപ്പെട്ടു
X
chitoor-mayor-katari-anurad
ചിറ്റൂര്‍: ചിറ്റൂര്‍ മേയര്‍ കൊല്ലപ്പെട്ടു. കട്ടാരി അനുരാധയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കട്ടാരി മോഹന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.  ഇന്ന് ഉച്ചയോടെ മേയറുടെ ഓഫിസിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചത്. വെടിവെക്കുകയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. മേയര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു.

ടിഡിപി യുടെ മുതിര്‍ന്ന നേതാവാണ് മോഹനന്‍. മുന്‍ ചിറ്റൂര്‍ എംഎല്‍എ സി കെ ജയചന്ദ്ര റെഡ്ഡി എന്ന സികെ ബാബുവിനെതിരെയുള്ള വധശ്രമക്കേസിലെ പ്രധാന പ്രതികൂടിയാണ് ഇദേഹം. പത്തുവര്‍ഷം മുമ്പാണ് സംഭവം. ഇതിന് ശേഷം ടിഡിപിയുടെ എംഎല്‍എ സ്ഥാനാര്‍ത്ഥിത്വത്തിനായി മോഹനന്‍ പരിശ്രമിച്ചിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. എന്നിരുന്നാലും ഇദേഹത്തിന്റെ ഭാര്യ മേയറായി വിജയിക്കുകയായിരുന്നു. മേയറുടെ ചേംബറില്‍ പര്‍ദ്ദയണിഞ്ഞാണ് രണ്ട് അക്രമികളും എത്തിയിരുന്നത്. നാലുപേര്‍ പുറത്തു കാത്തുനില്‍ക്കുകയായിരുന്നു. വെടിവെക്കുകയും കത്തിക്കൊണ്ട് കുത്തുകയും ചെയ്തശേഷം ഇവര്‍ ഉടന്‍ രക്ഷപ്പെടുകയായിരുന്നു. കര്‍ണാടയില്‍ നിന്നുള്ളവരാണ് അക്രമികളെന്നാണ് കരുതുന്നത്.
Next Story

RELATED STORIES

Share it