palakkad local

ചിറ്റൂരില്‍ ജലസേചന കനാല്‍ അടഞ്ഞ് വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി

ചിറ്റൂര്‍: ജലസേചന കനാലിലൂടെയുള്ള ഒഴുക്ക് തടസപ്പെട്ടതോടെ റോഡിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും, സമീപ വിടുകളിലേക്കും  വെളളം കയറി. ഹോസ്പിറ്റല്‍ ജങ്ഷന്‍ മുതല്‍ പെട്രോള്‍ പമ്പ് വരെയുള്ള 200 മീറ്റര്‍ ദൂരത്തേക്ക് വെള്ളം കയറിയത്.
കാല്‍മുട്ടോളം വെള്ളം റോഡിലേക്കും കയറിയതോടെ കാല്‍നടയാത്രക്കാരെയും, ഇരുചക്ര യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കിയതിനൊപ്പം ഗതാഗത തടസ്സത്തിന് വഴിവെച്ചു. പിന്നിട് നാട്ടുക്കാര്‍ മണിക്കൂറുകളോളം പ്രയത്‌നിച്ചാണു കനാലിലെ തടസ്സം നീക്കിയത്.ദിവസങ്ങളോളം നിര്‍ത്തിവെച്ച് പിന്നിട് വെള്ളം തുറന്നു വിടുമ്പോള്‍ ഇത്തരത്തില്‍ തടസ്സം പതിവാണെന്നു വ്യാപാരികള്‍ പറഞ്ഞു.
ചിറ്റൂര്‍ മുതല്‍ അണിക്കോടു വരെയുള്ള ഭാഗങ്ങളില്‍ കനാല്‍ അടഞ്ഞ് വെള്ളം പാഴാകുന്നതു പതിവ് സംഭവമാണ്. കനാലിലൂടെ വെള്ളം തുറന്നു വിടുന്നതിനു മുന്‍പു തടസ്സങ്ങള്‍ നീക്കുന്നതിനു ജലസേചന വകുപ്പും  സ്ഥാപനങ്ങളിലെ മാലിന്യം ഇറിഗേഷന്‍ കനാലില്‍ നിക്ഷേപിക്കുന്നതു നിര്‍ത്താന്‍ വ്യാപാരികളും തയാറാവത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it