ernakulam local

ചിറ്റാറ്റുകരയില്‍ കലാകാരന്‍ സജീവം

പറവൂര്‍: ചിറ്റാറ്റുകര പഞ്ചായത്ത് 15ാം വാര്‍ഡ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന പ്രമുഖ കലാകാരന്‍ പട്ടണം പാടത്തുപറമ്പ് വീട്ടീല്‍ പി ടി സാജു പ്രചാരണത്തില്‍ ഏറെ മുന്നിലെത്തി.
1953ല്‍ രൂപീകൃതമായ ചിറ്റാറ്റുകര പഞ്ചായത്തിന്റെ മുഴുവന്‍ പ്രദേശത്തെയും ഉള്‍ക്കൊള്ളുന്ന പദ്ധതികള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് 15ാം വാര്‍ഡില്‍ ടെലിഫോണ്‍ ചിഹ്നത്തില്‍ മല്‍സരിക്കുന്നത്. ഇതിനകം ഒരു കൂട്ടം കലാപ്രവര്‍ത്തകരുമായി 4 പ്രാവശ്യം വീടുകള്‍ കയറിയിറങ്ങി. മിമിക്രി, നാടകം, കവിത എന്നീ രംഗങ്ങളില്‍ സ്‌കൂള്‍ ഉപജില്ലാതലങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. മിമിക്രി ആര്‍ട്ടിസ്റ്റായ സാജു കുട്ടികള്‍ക്ക് സംഗീതവും ഗാനവും പഠിപ്പിക്കുന്നുണ്ട്.
സിനിമാല, സിനിമാ ചിരിമ, കോമഡി സ്റ്റാര്‍സ് തുടങ്ങിയ ടിവി ഹാസ്യപരിപാടിയിലും പ്രവര്‍ത്തിക്കുന്നു.
പ്രമുഖ നടി മീരാജാസ്മിന്റെ ''ഇതിനുമപ്പുറം'' സിനിമയില്‍ നല്ല റോളിലാണ് അഭിനയിച്ചിട്ടുള്ളത്. കേരളത്തിനകത്തും, പുറത്തുമായി അനേകം വേദികളില്‍ ഹാസ്യപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
പട്ടണം ഗവ. എല്‍പി സ്‌കൂള്‍ പിടിഎ പ്രസിഡന്റായപ്പോള്‍ കാര്‍ഷിക-വിദ്യാഭ്യാസ-കലാ രംഗത്ത് മികച്ച നേട്ടമാണ് സംഭാവനയായി നല്‍കിയിട്ടുള്ളത്.
സിനിമ-സീരിയല്‍-കലാ രംഗത്തെ പ്രമുഖരും സാജുവിന് വേണ്ടി രംഗത്തിറങ്ങും. ഉണ്ണികൃഷ്ണന്‍ (യുഡിഎഫ്), ജിബീഷ് (എല്‍ഡിഎഫ്), ബിനു (ബിജെപി), അനില്‍ നാരായണന്‍, ഷാര്‍ജിത്ത് എന്നിവരും മല്‍സരരംഗത്തുണ്ട്.
Next Story

RELATED STORIES

Share it