Pathanamthitta local

ചിറ്റാറില്‍ പാര്‍ക്കിങ് സംവിധാനങ്ങള്‍ പുതുക്കി നിശ്ചയിച്ചു



ചിറ്റാര്‍: ടാക്‌സി-സ്വകാര്യ വാഹനങ്ങളുടെ അനിയന്ത്രിത പാര്‍ക്കിങ് മൂലം ഗതാഗതക്കുരുക്കും അപകട സാധ്യതയും കണക്കിലെടുത്ത് പാര്‍ക്കിങ് സംവിധാനങ്ങള്‍ക്ക് പുതിയ തീരുമാനമായി.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രവികല എബിയുടെ അധ്യക്ഷതയില്‍            ഇന്നലെ നടന്ന യോഗത്തിലാണ് തീരുമാനം. മോട്ടോര്‍ വാഹന തൊഴിലാളി സംഘടന, വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളും ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളും പോലിസും യോഗത്തില്‍ പങ്കെടുത്തു. വിദശമായ ചര്‍ച്ചകള്‍ക്കു ശേഷം ഓട്ടോറിക്ഷകള്‍ നിലവില്‍ പാര്‍ക്കു ചെയ്യുന്ന സ്ഥലത്ത് അഞ്ചെണ്ണം മാത്രമേ കിടക്കാവൂ എന്ന് തീരുമാനിച്ചു. കുരിശുംമൂട് ജങ്ഷനില്‍ റോഡിലേക്ക് ഓട്ടോകള്‍ ഇറക്കിയിടുന്നത് നിരോധിച്ചിട്ടുണ്ട്. ഓട്ടോടാക്‌സികള്‍ ചിറ്റാര്‍, വടശേരിക്കര റോഡില്‍ കടപ്ര ഫര്‍ണിച്ചര്‍ എന്ന സ്ഥാപനം മുതല്‍ മണിയാര്‍ റൂട്ടില്‍ പാര്‍ക്കുചെയ്യണം. ചിറ്റാര്‍ ജങ്ഷനിലുള്ള പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിന്റെ മുന്‍ ഭാഗത്തെ റോഡ് പാര്‍ക്കിങ് ഗ്രൗണ്ട് മുതല്‍ കുര്യന്‍സ് മെഡിക്കല്‍സ് വരെ നോ പാര്‍ക്കിങ് ഏരിയയായി നിശ്ചയിച്ചു. പഞ്ചായത്ത് ഓഫിസ് ജങ്ഷന്‍ മുതല്‍ ചിത്രാഞ്ജലി സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്ന സ്ഥലം വരേയും ചിറ്റാര്‍-അച്ചന്‍കോവില്‍ റോഡില്‍ തെക്കേക്കര ഭാഗത്തേക്ക് തിരിയുന്ന ഭാഗം വരേയും ദീര്‍ഘസമയ പാര്‍ക്കിങ് നിരോധിച്ചു. ചിറ്റാര്‍-അച്ചന്‍കോവില്‍ റോഡില്‍ വാഹനങ്ങള്‍ ഒരു ഭാഗത്തുമാത്രമേ പാര്‍ക്കിങ് അനുവദിക്കുകയുള്ളു. ബസ്സുകള്‍ കയറിയിറങ്ങുന്ന പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഒരു വിധത്തിലുമുള്ള പാര്‍ക്കിങും വഴിവാണിഭവും അനുവദിക്കില്ല. തീരുമാനങ്ങള്‍ 22 മുതല്‍ നടപ്പില്‍ വരുത്താന്‍ യോഗം പോലിസിന് നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it