Pathanamthitta local

ചിറ്റാര്‍ മാര്‍ക്കറ്റില്‍ മാലിന്യം കുമിഞ്ഞുകൂടുന്നു

ചിറ്റാര്‍: ചിറ്റാര്‍ മാര്‍ക്കറ്റിലും പരിസര പ്രദേശത്തും മാലിന്യം കുമിഞ്ഞു കൂടുന്നു. കരാറുകാര്‍ മാര്‍ക്കറ്റ് ശുചിയാക്കാത്തതാണ് മാലിന്യം കുന്നുകൂടാന്‍ കാരണം. മല്‍സ്യ-മാംസാവശിഷ്ടങ്ങളാണ് പ്രധാനമായും ഇവിടെ നിക്ഷേപിക്കുന്നത്. മല്‍സ്യത്തിന്റെയും മാംസത്തിന്റെ അവശിഷ്ടങ്ങള്‍ മാര്‍ക്കറ്റിന്റെ ഒരുഭാഗത്ത് അലക്ഷ്യമായി കിടക്കുന്നതിനാല്‍ കാക്കയും തെരുവുനായിക്കളും ഇത് വലിച്ച് സമീപത്തെ വീടുകളുടെ പരിസരത്തും കിണറുകളിലും ഇടുന്നതായി പരിസരവാസികള്‍ പറയുന്നു.
ഒരുമാസത്തെ വരെ മാലിന്യങ്ങളാണ് മാര്‍ക്കറ്റില്‍ കിടന്ന് ദുര്‍ഗന്ധം പരത്തുന്നത്. മാര്‍ക്കറ്റിലെ മാലിന്യത്തിന് പുറമെ സമീപത്തെ വ്യാപാരികളും ഇവിടെയാണ് മാലിന്യം നിക്ഷേപിക്കുന്നത്. ഇത് സമയാസമയങ്ങളില്‍ നീക്കം ചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാവാറില്ലെന്ന് മാര്‍ക്കറ്റിലെ വ്യാപാരികള്‍ പറയുന്നു. അവശിഷ്ടങ്ങള്‍ ചീഞ്ഞളിഞ്ഞ് ദൂര്‍ഗന്ധം വമിക്കുന്നതുമൂലം മൂക്കു പൊത്തി നടക്കേണ്ട അവസ്ഥയാണ്. ചിറ്റാര്‍ മാര്‍ക്കറ്റിന്റെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഉടന്‍ മാലിന്യം ഇവിടെനിന്നു നിക്കം ചെയ്തില്ലെങ്കില്‍ നാട്ടുകാര്‍ പഞ്ചായത്തോഫിസ് ഉപരോധിക്കാന്‍ തയ്യാറെടുക്കുകയാണ്.
Next Story

RELATED STORIES

Share it