kasaragod local

ചിറ്റാരിക്കാല്‍, നര്‍ക്കിലക്കാട് പിഎച്ച്‌സികള്‍ക്ക് നാഷനല്‍ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കേഷന്‍

കാസര്‍കോട്്: ഈസ്റ്റ് എളേരി പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ആതുരാലയമായ ചിറ്റാരിക്കാല്‍ പിഎച്ച്‌സിക്കും വെസ്റ്റ് എളേരി പഞ്ചായത്തിലെ നര്‍ക്കിലക്കാട് പിഎച്ച്‌സിക്കും നാഷണല്‍ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ്് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ഇതോടൊപ്പം എറണാകുളം ജനറല്‍ ആശുപത്രിക്കും പുനലൂര്‍ താലൂക്ക് ആശുപത്രിക്കും നാഷണല്‍ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ്് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു.
കേരളത്തില്‍ നാഷണല്‍ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ്് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന പിഎച്ച്‌സികളായി ചിറ്റാരിക്കാല്‍ പിഎച്ച്‌സിയും നര്‍ക്കിലക്കാട് പിഎച്ച്‌സിയും. ഡല്‍ഹി രാജ്മനോഹര്‍ ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഫിലോമിന ജോണി, മെംബര്‍ ടോമി പുതുപ്പള്ളില്‍, ഡോ. സുമിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബ്യയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു.  1972ല്‍ പണികഴിപ്പിച്ച 46 വര്‍ഷം പഴക്കമുള്ള പിഎച്ച്‌സി കെട്ടിടം നല്ല വൃത്തിയോടെ സംരക്ഷിച്ച് പോരുകയാണ്.
ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, പാലിയേറ്റിവ് കെയര്‍, ഉന്നത നിലവാരത്തിലുള്ള ഫാര്‍മസി ഒപി, ലാബ്, ദേശീയ പരിപാടികള്‍, ആരോഗ്യ സേവനങ്ങള്‍, പൊതുസംവിധാനങ്ങള്‍ തുടങ്ങി ആറായിരത്തോളം പരിശോധനകള്‍ കേന്ദ്ര ക്വാളിറ്റി ഓഫിസറുടെ നേതൃത്വത്തിലുള്ള ദേശീയ പരിശോധന സംഘം മാര്‍ച്ച് 19,20 തീയതികളില്‍ പിഎച്ച്‌സിയില്‍ പരിശോധനകള്‍ നടത്തി. ഇതിന്റെ മുന്നോടിയായി കേരള ക്വാളിറ്റി ഓഫിസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു.
ഈ പരിശോധനയില്‍ 84 ശതമാനം മാര്‍ക്ക് പിഎച്ച്‌സിക്ക് ലഭിച്ചിരുന്നു. സ്ഥാപനത്തിലെ രജിസ്റ്ററുകള്‍, നടത്തിപ്പുകള്‍ മുതലായവ സംഘം പരിശോധിച്ചു. സ്ഥാപനത്തില്‍ പൂര്‍ണ്ണമായ പരിശോധനയും ജീവനക്കാരുമായി അഭിമുഖവും, മൂല്യനിര്‍ണ്ണയവും നടത്തുകയും ചെയ്തു. ദേശീയ ഗുണനിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതോടെ ചിറ്റാരിക്കാല്‍ പിഎച്ച്‌സിക്ക് എല്ലാ വര്‍ഷവും കേന്ദത്തില്‍ നിന്നു സാമ്പത്തിക സഹായം ലഭിക്കും. അതോടൊപ്പം മൂന്നുകോടി രൂപ മുതല്‍മു—ടക്കില്‍ ആധുനിക രീതിയിലുള്ള കെട്ടിടം നിര്‍മിക്കുന്നതിനും സൗജന്യ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കുന്നതിനും ഭരണസമിതി തീരുമാനിച്ചു.
Next Story

RELATED STORIES

Share it