Alappuzha local

ചിറപ്പു മഹോല്‍സവം തകര്‍ക്കാനുള്ള ശ്രമമെന്ന്്് നഗരസഭാ ചെയര്‍മാന്‍

ആലപ്പുഴ: നഗരസഭ ലേലം ചെയ്തു നല്‍കിയ സ്ഥലത്തെ കടകള്‍ പൊളിച്ചു നീക്കിയതിനു പിന്നില്‍ ചിറപ്പ് മഹോല്‍സവം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ്. പതിറ്റാണ്ടുകളായി തുടരുന്ന കീഴ്‌വഴക്കങ്ങള്‍ തുടരാനുള്ള കോടതി വിധിയുള്ളപ്പോഴാണ് പൊതുമരാമത്ത് വകുപ്പിന്റെ ഈ നടപടി. ജില്ലാ മെയിന്‍ റോഡിന്റെ അരികു വശങ്ങളില്‍ വഴിവാണിഭത്തിന് ലേലം ചെയ്യാന്‍ അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടെന്നിരിക്കെ പോലിസിന്റെ സഹായത്തോടു കൂടിയുള്ള പൊളിച്ചു നീക്കല്‍ പ്രതിഷേധാര്‍ഹമാണ്. പൊതുവഴിയിലെ കച്ചവടങ്ങള്‍ കൈയേറ്റമാണെന്നു പറയുന്ന പൊതുമരാമത്ത് എന്തുകൊണ്ട് എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കുന്നില്ല. പൊതുവഴിയുടെ അരികുവശങ്ങള്‍ ലേലം ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പിനാണ് അനുമതിയെന്നു വാദിക്കുന്നവര്‍ 40 ശതമാനം വിഹിതം തന്നാല്‍ അനുമതി നല്‍കാം എന്നു പറയുന്നതില്‍ തന്നെ ദുഷ്ടലാക്ക് വ്യക്തമാണ്.  ഈ വിഷയത്തില്‍ കോടതിയലക്ഷ്യ ഹരജിയുമായി വീണ്ടു ഹൈക്കോടതിയെ സമീപിക്കും. പൊതുമരാമത്ത് മന്ത്രി അറിഞ്ഞുകൊണ്ടുള്ള ഈ ശ്രമങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ്, വൈസ് ചെയര്‍പേഴ്‌സണ്‍ ബീന കൊച്ചുവാവ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ബി മെഹബൂബ്, ജി മനോജ്കുമാര്‍, മോളി ജേക്കബ്, പാര്‍ലമെന്റി പാര്‍ട്ടി ലീഡര്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, എഎ റസാഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it