wayanad local

ചിറക്കര കുടിവെള്ള പദ്ധതിയില്‍ അഴിമതിയെന്നു പരാതി

മാനന്തവാടി: കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ചിറക്കരയില്‍ നടപ്പാക്കിയ കുടിവെള്ള പദ്ധതിയില്‍ പഞ്ചായത്ത് അംഗവും കരാറുകാരനും ചേര്‍ന്ന് വന്‍ അഴിമതി നടത്തിയതായി ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. 25 കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിന് പ്രദേശത്തെ നീര്‍ച്ചാലില്‍ തടയണകെട്ടി പൈപ്പിലൂടെ വെള്ളം നല്‍കുന്ന പദ്ധതി നടപ്പാക്കന്‍ അഞ്ചു ലക്ഷം രൂപയാണ് അനുവദിച്ചത്.
പദ്ധതി പൂര്‍ത്തീകരിച്ച് പഞ്ചായത്തില്‍ നല്‍കിയ ബില്ലുകള്‍ വിവരാവകാശ നിയമപ്രകാരം ആക്ഷന്‍ കമ്മിറ്റി വാങ്ങിയിരുന്നു. ഈ ബില്ലല്‍ രേഖപ്പെടുത്തിയതത്രയും വ്യാജമാണ്. സിമിന്റ് വാങ്ങിയതു മാനന്തവാടിയിലെ ആര്‍കെ ട്രേഡിങ് എന്ന സ്ഥാപനത്തില്‍ നിന്നാണെന്നാണ് ബില്ലിലുള്ളത്. ഈ ബില്ലിലെ ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ ഒരു ഹോട്ടലാണെന്ന മറുപടിയാണ് ലഭിക്കുന്നത്.
പദ്ധതി നടപ്പാക്കാന്‍ 346 പ്രവൃത്തി എടുത്തെന്നും ഇതിനായി 1,89,100 രൂപ നല്‍കിയെന്നും കാണിച്ച് വൗച്ചര്‍ നല്‍കിയിട്ടുണ്ട്. ഒരാള്‍ക്ക് ഇതു പ്രകാരം 546 രൂപയാണ് കൂലിയായി നല്‍കിയത്. ബില്ലില്‍ പറഞ്ഞ തുകയെല്ലാം കൂട്ടിയാലും തൊണ്ണൂറായിരം രൂപ പദ്ധതി തുകയേക്കാള്‍ കുറവുമാണ്. എന്നിട്ടും അഞ്ചു ലക്ഷം രൂപയും കരാറുകാരന് നല്‍കിയത് അഴിമതി നടന്നതിന്റെ തെളിവാണെന്ന് ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it