Flash News

ചിരന്തന സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ചിരന്തന സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
X
chiranthana-1

ദുബയ്: ചിരന്തന സാംസ്‌കാരിക വേദിയുടെ 15ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ എഴുത്തുകാര്‍ക്ക് ഏര്‍പ്പെടുത്തിയ യുഎഇ എക്‌സ്‌ചേഞ്ച് ചിരന്തന സാഹിത്യപുരസ്‌കാരം 2015 ദുബയില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. മാധ്യമ പ്രവര്‍ത്തകനും, എഴുത്തുകാരനുമായ കെ എം അബ്ബാസിന്റെ ചരിത്ര വിഭ്രാന്തികള്‍ക്കാണ് ലേഖനവിഭാഗത്തില്‍ പുരസ്‌കാരം.

ഷെമിയുടെ നടവഴിയിലെ നേരുകള്‍ മികച്ച നോവലിനും ഹണിഭാസ്‌കരന്‍ രചിച്ച 'സീലുവെച്ച പറുദീസ' കവിതയ്ക്കുള്ള പുരസ്‌കാരത്തിനും അര്‍ഹമായി. യു എ ഇ പൗരനും, കവിയുമായ ഡോ. ശിഹാബ് ഗാനം, കേരളത്തിലെ സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകനും 'ആ രീതിയില്‍ മുന്നോട്ടുപോകാം' എന്ന പുസ്തകത്തിന്റെ കര്‍ത്താവുമായ കെ പി നൂറുദ്ദീന്‍ എന്നിവര്‍ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡിന് അര്‍ഹരായി.
മുനവ്വര്‍ വളാഞ്ചേരിയുടെ തിരിച്ചുവരവ് മികച്ച ചെറുകഥയായി തിരഞ്ഞെടുക്കപ്പെട്ടു .
സമഗ്ര സംഭാവനാ പുരസ്‌കാരം നേടിയര്‍ക്ക് 50,000 രൂപ വീതവും പൊന്നാടയും പ്രശസ്തിപത്രവും നല്‍കും. 25,000 ഇന്ത്യന്‍ രൂപ, ഉപഹാരം, പൊന്നാട, പ്രശംസാപത്രം  അടങ്ങിയതാണ് സാഹിത്യ പുരസ്‌കാരം. ജനുവരി എട്ടിന് ദുബൈയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ യു എ ഇ എക്‌സ്‌ചേഞ്ച് സിഎംഒ ഗോപകുമാര്‍ ഭാര്‍ഗവന്‍, ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി, ജന. സെക്ര. ഫിറോസ് തമന്ന, ട്രഷറര്‍ സലാം പാപ്പിനിശ്ശേരി പങ്കെടുത്തു.
Next Story

RELATED STORIES

Share it