Flash News

ചിരഞ്ജീവിയും നാഗാര്‍ജ്ജുനയും അല്ലു അരവിന്ദും സച്ചിനൊപ്പം കേരളാബ്ലാസ്‌റ്റേഴ്‌സ് പങ്കാളികള്‍

ചിരഞ്ജീവിയും നാഗാര്‍ജ്ജുനയും അല്ലു അരവിന്ദും സച്ചിനൊപ്പം കേരളാബ്ലാസ്‌റ്റേഴ്‌സ് പങ്കാളികള്‍
X
sachin 2

തിരുവന്തപുരം: തെന്നിന്ത്യന്‍ ചലചിത്ര താരങ്ങളായ ചിരഞ്ജീവി,നാഗാര്‍ജ്ജുന,നിര്‍മാതാവ് അല്ലു അരവിന്ദ് എന്നിവര്‍ കേരളാബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ടീമിന്റെ പുതിയ സഹ ഉടമകളാകും.
ടീമിന്റെ സഹ ഉടമയായ ക്രിക്കറ്റ്്താരം സചിന്‍ടെന്‍ഡുല്‍ക്കറും മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരത്ത്് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്്്. കേരളത്തിന്റെ ഫുട്‌ബോള്‍ രംഗത്തെ വികസനത്തിനായി റസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമി തുടങ്ങുമെന്നും സചിന്‍ പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷം കൊണ്ട് 100 താരങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുക എന്നതാണ് അക്കാദമി ലക്ഷ്യമിടുക.
ചിരഞ്ജീവി, നാഗാര്‍ജ്ജുന,അല്ലു അരവിന്ദ് എന്നിവര്‍ സചിനൊപ്പം മുഖ്യമന്ത്രിയെ കണ്ട്്് കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനങ്ങള്‍.
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ  60% ഓഹരി പുതിയ സഹ ഉടമകള്‍ക്കായിരിക്കും. ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണത്തില്‍ അംബാസിഡറാകാനുള്ള കേരളത്തിന്റെ അഭ്യര്‍ത്ഥനയോട് സചിന്‍ താല്പര്യം പ്രകടിപ്പിച്ചതായും ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പി്ന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it