Idukki local

ചിന്നപ്പാറ കുടിവെള്ള പദ്ധതി പാതിവഴിയില്‍ മുടങ്ങി

അടിമാലി: ആദിവാസി ക്ഷേമത്തിനായി ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴും അനുവദിച്ച പദ്ധതി പൂര്‍ത്തീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ് അടിമാലി ഗ്രാമപ്പഞ്ചായത്തിലെ ചിന്നപ്പാറ പുതുക്കുടി ആദിവാസി കോളനിയിലെ നാല്‍പതോളം കുടുംബങ്ങള്‍.
നാല് വര്‍ഷം മുമ്പ് ആരംഭിച്ച ജലനിധി പദ്ധതിയുടെ നിര്‍മാണം ഇനിയും പൂര്‍ത്തീകരിക്കാത്തതാണ് ആദിവാസി കുടുംബങ്ങളെ കുഴക്കുന്നത്. വെള്ളം ലഭിക്കാതായതോടെ തലചുമടായും കിലോമീറ്ററുകള്‍ ദൂരെ നിന്ന് വാഹനത്തില്‍ വെള്ളമെത്തിച്ചുമൊക്കെയാണ് ഈ നിര്‍ധനകുടുംബങ്ങള്‍ നിത്യവൃത്തികഴിച്ച് കൂട്ടുന്നത്. 2014ല്‍ ആയിരുന്നു അടിമാലി ഗ്രാമപഞ്ചായത്തിലെ 16ാം വാര്‍ഡായ ചിന്നപ്പാറക്കുടിയിലെ കുടിവെള്ള ക്ഷാമമൊഴിവാക്കുന്നതിനായി ജലനിധി പദ്ധതിക്ക് തുടക്കമിട്ടത്. പുതുക്കുടി, ആനക്കുളം തുടങ്ങിയ മേഖലകളില്‍ കുടിവെള്ളടാങ്കുകള്‍ നിര്‍മ്മിച്ച് പൈപ്പുകള്‍ മുഖേന വീടുകളില്‍ വെള്ളിമെത്തിക്കാനായിരുന്നു ലക്ഷ്യം.
പകല്‍ കൂലിവേലക്ക് പോയശേഷം വീട്ടില്‍ തിരിച്ചെത്തി രാത്രിയില്‍ വെള്ളം ചുമന്നുകൊണ്ടുവന്നു വേണം പുതുക്കുടിയിലെ വീട്ടമ്മമാര്‍ അത്താഴമൊരുക്കാന്‍. ടാങ്ക് നിര്‍മ്മാണവും പൈപ്പിടലും പൂര്‍ത്തീകരിച്ചിട്ടും എന്തുകൊണ്ട് വീടുകളില്‍ വെള്ളമെത്തുന്നില്ലെന്ന ചോദ്യമാണ് കോളനിക്കാര്‍ ഉയര്‍ത്തുന്നത്.
Next Story

RELATED STORIES

Share it