Idukki local

ചിന്നക്കനാല്‍ മേഖലയില്‍ താവളമുറപ്പിച്ച് കാട്ടാനക്കൂട്ടം

ചിന്നക്കനാല്‍: 25 വയസ്സുള്ള പിടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ ചിന്നക്കനാല്‍ മേഖലയില്‍ കാട്ടാനക്കൂട്ടം താവളമുറപ്പിച്ചത് ഭീതി പരത്തുന്നു. കഴിഞ്ഞയാഴ്ചയാണ് ചിന്നക്കനാല്‍ മരപ്പാലത്തിനു സമീപം മൂന്നു ദിവസം പഴക്കമുള്ള കാട്ടാനയുടെ ജഡം നാട്ടുകാരും വനപാലകരും ചേര്‍ന്നു കണ്ടെത്തിയത്.
ചിന്നക്കനാല്‍ ടൗണിലിറങ്ങിയ കുട്ടിയാനയുടെ അമ്മയുടേതാണ് ജഡമെന്നു പിന്നീട് തിരിച്ചറിഞ്ഞിരുന്നു. കുട്ടിയാനയെ കഴിഞ്ഞ ദിവസം കോട്ടൂര്‍ ആനവളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോയിരുന്നു. ചരിഞ്ഞ കാട്ടാനയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം വനത്തിനകത്ത് ദഹിപ്പിച്ചു. ഇടിമിന്നലേറ്റതിനെത്തുടര്‍ന്ന് വീണതാകാം ആനയുടെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ വെറ്ററിനറി ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ചരിഞ്ഞ അമ്മയാനയ്ക്കും കുട്ടിയാനയ്ക്കും ഒപ്പമുണ്ടായിരുന്ന കാട്ടാനക്കൂട്ടം മേഖലയില്‍ ഭീതി പരത്തി നടക്കുകയാണ്.
Next Story

RELATED STORIES

Share it