ചിന്താസ്വാതന്ത്ര്യം നിഷേധിക്കലിനെതിരേ പ്രതിഷേധം

ന്യൂഡല്‍ഹി: വിദ്യാഭ്യാസ ചിന്തകള്‍ക്കും ഭരണഘടനാ സ്വാതന്ത്ര്യത്തിനുമെതിരേ നടക്കുന്ന അതിക്രമത്തില്‍ ഒരുസംഘം വിദ്യാഭ്യാസ വിദഗ്ധര്‍ പ്രതിഷേധിച്ചു. രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരേ ശബ്ദമുയര്‍ത്തിയ എഴുത്തുകാര്‍, ചിത്രകാരന്മാര്‍, ചലച്ചിത്രപ്രവര്‍ത്തകര്‍, ചരിത്രകാരന്മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ക്കു പിന്തുണ നല്‍കിയാണ് വിവിധ സര്‍വകലാശാലകളില്‍നിന്നുള്ള 250 വിദ്യാഭ്യാസ വിദഗ്ധര്‍ ഒപ്പിട്ട് പ്രസ്താവനയിറക്കിയത്.
ദാദ്രി സംഭവത്തിലും എം എം കല്‍ബുര്‍ഗി, നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകത്തിലും തങ്ങള്‍ ശക്തിയായി പ്രതിഷേധിക്കുന്നു.
ഡല്‍ഹി സര്‍വകലാശാല, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഡല്‍ഹി ഐഐടി, കല്‍ക്കത്ത ഐഐടി എന്നിവിടങ്ങളിലെ പ്രഫസര്‍മാരും ഗവേഷകരും മറ്റും പ്രസ്താവനയില്‍ ഒപ്പുവച്ചവരില്‍പ്പെടും.
നിയമം സംരക്ഷിക്കേണ്ട ചുമതല പ്രധാനമന്ത്രിക്കുണ്ടെന്നും രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it